TopTop
Begin typing your search above and press return to search.

കൊറോണയേക്കാള്‍ മോശമാണവന്‍; സഹതാരത്തിനെതിരേ ആഞ്ഞടിച്ച് ക്രിസ് ഗെയ്ല്‍

കൊറോണയേക്കാള്‍ മോശമാണവന്‍; സഹതാരത്തിനെതിരേ ആഞ്ഞടിച്ച് ക്രിസ് ഗെയ്ല്‍

വെസ്റ്റിന്‍ഡീസ് ദേശീയ ടീമിലെ തന്റെ മുന്‍ സഹാതാരമായിരുന്ന രാംനരേഷ് സര്‍വാനെതിരേ ആഞ്ഞടിച്ച് ക്രിസ് ഗെയ്ല്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജൈമക്ക് തല്ലാവാസിനു കളിച്ചുകൊണ്ടിരുന്ന ഗെയിലിനെ ഈ വര്‍ഷം ടീമിന്റെ ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. സെന്റ്. ലൂസിയ സൂക്ക്‌സിനുവേണ്ടിയാണ് ഈ ലോകോത്തര വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇപ്പോള്‍ പാഡ് അണിയുന്നത്.ജമൈക്ക തല്ലാവാസില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ കാരണം രാം നരേഷ് സര്‍വാന്‍ ആണെന്നാണ് ഗെയ്‌ലിന്റെ ആരോപണം. വിഷ സര്‍പ്പമെന്നും പിന്നില്‍ നിന്നു കുത്തുന്നുവനെന്നൊക്കെയാണ് സര്‍വാനെതിരെ ഗെയ്‌ലിന്റെ ആക്ഷേപങ്ങള്‍.

സര്‍വാന്‍ ,നീ കൊറോണ വൈറസിനെക്കാള്‍ മോശമാണ്. എന്നെ ടീമില്‍ നിന്നും പുറത്താക്കുന്നതിനു പിന്നിലെ കളിയില്‍ നിനക്ക് വലിയൊരു പങ്കുണ്ട്. നീ അവകാശപ്പെടുന്നത് നമ്മള്‍ സുഹൃത്തുക്കളാണെന്നാണ്. പക്ഷേ, ഇതുവരെ നീ എന്റെ ഫോണ്‍ എടുക്കുകയോ എന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. ജമൈക്കിയില്‍ വച്ച് ആഘോഷിച്ച എന്റെ കഴിഞ്ഞ പിറന്നാളിന് നീ വലിയൊരു പ്രസംഗം നടത്തിയിരുന്നു. നമ്മള്‍ എങ്ങനെയാണ് ഇവിടെ വരെ എത്തിയെന്നൊക്കെ നീ അന്നു പ്രസംഗിച്ചിരുന്നു. സര്‍വാന്‍ നീയൊരു പാമ്പാണ്. പക സൂക്ഷിക്കുന്നവനാണ് നീ. ഇതുവരെ നിനക്കിപ്പോഴും പക്വതയായിട്ടില്ല. പിന്നില്‍ നിന്നും ആളുകളെ കുത്തുന്നവനാണ് നീ. നീ എപ്പോഴാണ് മാറുന്നത്? നീ ഇപ്പോഴാണ് ഈ സ്വഭാവം മാറ്റുന്നത്? ക്രിസ് ഗെയ്ല്‍ ഒരു യൂട്യൂബ് വീഡിയോയില്‍ കൂടി സര്‍വാനെതിരേ ആഞ്ഞടിച്ചുകൊണ്ടു ചോദിച്ച കാര്യങ്ങളാണിത്.

1996 ല്‍ വിന്‍ഡീസ് അണ്ടര്‍ 19 ടീമിനുവേണ്ടി ഒരുമിച്ച് കളിച്ച സമയത്തെ അനുഭവവും ഈ വീഡിയോയില്‍ ഗെയ്ല്‍ പങ്കുവയ്ക്കുന്നുണ്ട്. ' അന്ന് ഞാനും അവനും ഒറു മുറിയിലായിരുന്നു താമസിച്ചിരുന്നത്. അന്ന് നീ മാനേജ്‌മെന്റ് സ്റ്റാഫിനെക്കൊണ്ട് ബാര്‍ബഡോസില്‍ നിന്നും എന്നെ വീട്ടിലേക്ക് പറഞ്ഞയപ്പിച്ചു. ആ സംഭവത്തില്‍ ഞാന്‍ നിന്നോട് ക്ഷമിച്ചു, പക്ഷേ മറന്നിട്ടില്ല. ഞാന്‍ രാത്രി മുഴുവന്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ നിനക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു നീ എനിക്കെതിരേ മാനേജ്‌മെന്റിനോട് പറഞ്ഞ പരാതി. മറ്റുള്ളവരുടെ കണ്‍മുന്നില്‍ നീയൊരു വിശുദ്ധനെപ്പോലെ അഭിനയിക്കുകയാണ്. പക്ഷേ നീയൊരു പിശാചാണ്, ക്രൂരന്‍, വിഷം; ഗെയ്ല്‍ പറയുന്നു.

Next Story

Related Stories