TopTop
Begin typing your search above and press return to search.

കൊറോണ പേടിയില്ല; മുടക്കമില്ലാത്ത യൂറോപ്പിലെ ഏക ഫുട്‌ബോള്‍ ലീഗ്

കൊറോണ പേടിയില്ല; മുടക്കമില്ലാത്ത യൂറോപ്പിലെ ഏക ഫുട്‌ബോള്‍ ലീഗ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കായിക മേഖലയാകെ നിശ്ചലമായിരിക്കെയാണ്. എന്നാല്‍ കൊറോണ നിയന്ത്രണങ്ങളൊന്നുമില്ലാതെ ബെലാറസില്‍ ലീഗ് ഫുട്ബോള്‍ നടക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ബെലാറസില്‍ ആകെ 95 ലക്ഷത്തിനടുത്ത് മാത്രമാണ് ജനസംഖ്യയുള്ളത്. നിലവില്‍ 94 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുമുണ്ട്. ഫുട്ബോളിനെക്കൂടാതെ ഐസ് ഹോക്കിയ്ക്ക് ഏറെ പ്രചാരമുള്ള നാടാണ് ബെലാറസ്.

ആരാധക പിന്തുണയേറെയുള്ള മുഴുവന്‍ അന്താരാഷ്ട്ര ലീഗുകളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ ബെലാറസ് ലീഗില്‍ താരതമ്യേന കാണികളുടെ എണ്ണവും കൂടിയിട്ടുണ്ട്. യൂറോപിന്റെയും ലോകത്തിന്റെ തന്നെയും ശ്രദ്ധ പതിവില്ലാത്ത വിധം ലീഗിന് ലഭിക്കുകയാണ്. ശരാശരി 2500 പേര്‍ മാത്രം നേരിട്ട് കളികാണാനെത്തിയിരുന്ന ബെലാറസ് ഫുട്ബോള്‍ ലീഗിന് കാണികളുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ടെലിവിഷനിലൂടെ തല്‍സമയം കളി കാണുന്നവരുടെ എണ്ണത്തില്‍. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റഷ്യ, ഇസ്രായേല്‍, ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലേക്ക് കൂടി സംപ്രേക്ഷണം ചെയ്യുകയാണ് ബെലാറസ് ഫുട്ബോള്‍ ഫെഡറേഷന്‍. ഈമാസം തുടക്കത്തില്‍ തന്നെ സീസണ്‍ മാറ്റിവെക്കാനോ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനോ ഉദ്ദേശമില്ലെന്ന് ബെലാറസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മുന്‍ സോവിയറ്റ് യൂണിയന്‍ രാജ്യമായ ബെലാറസ് 1994 ജൂലൈ 20ന് പിറന്ന ശേഷം ഇതുവരെ അലക്സാണ്ടര്‍ ലുകാഷെന്‍കോ തന്നെയാണ് അവിടെ പ്രസിഡന്റ്. കൊറോണ വൈറസ് ബാധയെ പേടിക്കേണ്ടതില്ലെന്നും ഇവിടെ വൈറസൊന്നുമില്ലെന്നുമുള്ള അഭിപ്രായക്കാരനാണ് 65കാരനായ ലുകാഷെന്‍കോ. മുട്ടില്‍ നിന്ന് ജീവിക്കുന്നതിനേക്കാള്‍ നിവര്‍ന്നു നിന്നു മരിക്കുന്നതാണ് ഭേദമെന്നും കഴിഞ്ഞ ശനിയാഴ്ച്ച പതിവ് ഐസ് ഹോക്കി മത്സരത്തിന് ശേഷം ലുകാഷെന്‍കോ പറഞ്ഞിരുന്നു.

Next Story

Related Stories