TopTop
Begin typing your search above and press return to search.

യുവന്റസ് താരത്തിന് കൊറോണ; റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

യുവന്റസ് താരത്തിന് കൊറോണ; റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍

ഇറ്റലിയില്‍ കൊറോണ കായിക ലോകത്തെ താരങ്ങളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ രോഗം പടര്‍ന്നതോടെ ഇറ്റാലിയന്‍ സീരി എ അടക്കമുള്ള ഫുട്ബോള്‍ പോരാട്ടങ്ങളെ അത് കാര്യമായി ബാധിച്ചു. യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കൊറൊണ സ്ഥിരീകരിച്ചതായുള്ള വര്‍ത്തകളാണ് പുറത്ത് വരുന്നത്. താരത്തെ കൊറോണ ടെസ്റ്റിന് വിധേമാക്കിയ ശേഷം കൊറൊണ പോസിറ്റീവ് എന്നാണ് ഫലം കാണിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്‌ബോള്‍ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് നടന്ന ഇന്റര്‍ മിലാന്‍ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി. താരം മത്സര ശേഷം യുവന്റസ് ടീമിനൊത്തുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. താരവുമായി അടിത്ത് ഇടപെട്ടതു കൊണ്ട് യുവന്റ്‌സ് ടീമില്‍ ഇനിയും കൊറൊണ ടെസ്റ്റുകള്‍ പോസിറ്റീവ് ആകാന്‍ സാധ്യതയുണ്ട് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള മുഴുവന്‍ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഫുട്‌ബോള്‍ ക്ലബുകളുടെ പരിശീലനം അടക്കം എല്ലാ പരുപാടികളും ഇപ്പോള്‍ ഇറ്റലിയില്‍ നിരോധിച്ചിരിക്കുകയാണ്. യുവന്റസിനെ കൂടാതെ ഇന്റര്‍ മിലാന്‍ താരങ്ങളും നിരീക്ഷണത്തിലാണ്.


Next Story

Related Stories