TopTop
Begin typing your search above and press return to search.

ഐപിഎല്‍ ടിക്കറ്റുകളുടെ വില്‍പ്പന വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഐപിഎല്‍ ടിക്കറ്റുകളുടെ വില്‍പ്പന വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റുകളുടെ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വില്‍പ്പന പൂര്‍ണമായും ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കര്‍ണാടക സര്‍ക്കാരും സമാന നടപടികളുമായി രംഗത്തെത്തിയിരുന്നു. അതേസമയം കൊറോണ ഭീതിയിലാണെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ നടത്തുമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന എല്ലാ ടൂറിസ്റ്റ് വിസകളും ഏപ്രില്‍ 15 വരെ റദ്ദാക്കി കേന്ദ്രം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചത്. ഈ മാസം 29 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. എന്നാല്‍ വിവിധ ടീമുകള്‍ക്കായി ഇറങ്ങുന്ന വിദേശ കളിക്കാരൊന്നും ഇതുവരെ എത്തിയിട്ടില്ല. വിസ നടപടികള്‍ റദ്ദാക്കിയതിനാല്‍ ഏപ്രില്‍ 15ന് ശേഷമെ നിലവിലെ അവസ്ഥയില്‍ വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍ സാധിക്കു. നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഈ മാസം 14ന് നടക്കുന്ന ഐപിഎല്‍ ഗവേണിങ് ബോഡി യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും .

Next Story

Related Stories