TopTop
Begin typing your search above and press return to search.

കോവിഡ് 19; ബാറ്റും ജേഴ്‌സിയും ലേലത്തിന് വെക്കാനൊരുങ്ങി കോഹ്‌ലിയും ഡിവില്ലിയേഴ്സും

കോവിഡ് 19; ബാറ്റും ജേഴ്‌സിയും ലേലത്തിന് വെക്കാനൊരുങ്ങി കോഹ്‌ലിയും ഡിവില്ലിയേഴ്സും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്സും തങ്ങളുടെ ക്രിക്കറ്റ് ബാറ്റും ജേഴ്‌സിയും ലേലത്തിന് വെക്കാന്‍ ഒരുങ്ങുന്നു. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരായ ഐ.പി.എല്‍ 'ഗ്രീന്‍' മത്സരത്തില്‍ ഉപയോഗിച്ച വിരാട് കോഹ്‌ലിയുടെ ബാറ്റും ഗ്ലൗസും ഒപ്പം എ.ബി ഡിവില്ലേഴ്സിന്റെ വിരാട് കോഹ്‌ലി ഒപ്പു വെച്ച ജേഴ്‌സിയും ബാറ്റുമാണ് ലേലത്തിന് വെക്കുന്നത്. മത്സരത്തില്‍ പച്ച ജേഴ്‌സിയണിഞ്ഞ് ഇറങ്ങിയ ആര്‍.സി.ബിക്ക് വേണ്ടി കോഹ്‌ലിയും ഡിവില്ലേഴ്സും സെഞ്ചുറിയും നേടിയിരുന്നു. ഇരുവരുടെയും സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ആ മത്സരത്തില്‍ ആര്‍.സി.ബി 248 റണ്‍സ് എടുക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ ആര്‍സിബി 144 റണ്‍സിനാണ് വിജയിച്ചത്.

റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റിനിടെയാണ് ഇക്കാര്യം ഡിവില്ലേഴ്സ് അറിയിച്ചത്. അന്നത്തെ മത്സരത്തിലെ ബാറ്റിംഗ് കൂട്ടുകെട്ട് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും ഓരോ ഇന്നിങ്‌സില്‍ രണ്ട് താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇപ്പോഴും കാണാന്‍ പറ്റുന്ന കാഴ്ചയല്ലെന്നും എ.ബി ഡിവില്ലേഴ്സ് പറഞ്ഞു. ഇതില്‍ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി ദക്ഷിണാഫ്രിക്കയിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. മത്സരത്തില്‍ കോഹ്‌ലി 109 റണ്‍സും ഡിവില്ലേഴ്സ് 129 റണ്‍സുമാണ് അടിച്ചെടുത്തത്.


Next Story

Related Stories