TopTop
Begin typing your search above and press return to search.

ടി20 ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി

ടി20 ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ഐസിസി

ടി20 ലോകകപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അറിയിച്ചു. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ഓസ്‌ട്രേലിയയില്‍ ഏഴ് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് കൊറോണ വൈറസ് ഭീഷണിയില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് ഐസിസിയുടെ തീരുമാനം. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ ഫൈനല്‍ മത്സരം നവംബര്‍ 15നാണ്.

കൊവിഡ്19 വ്യാപനം കാരണം യൂറോകപ്പ്, കോപ അമേരിക്ക, ഐ പി എല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ മാറ്റി വെച്ചിരുന്നു. എന്നാല്‍ നിലവിലെ കൊറോണ വൈറസ് വ്യാപനം ടി20 ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷയിലാണ് സംഘാടക സമിതി. ഇതനുസരിച്ച് ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഐസിസി അറിയിച്ചു.

കൊറോണ വൈറസ് ഉയര്‍ത്തിയ വെല്ലുവിളി അത്രപെട്ടെന്ന് അതിജീവിക്കാന്‍ സാധിക്കില്ലെന്ന ബോധ്യമുള്ളതു കൊണ്ടാണ് യൂറോ കപ്പും കോപ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും മറ്റ് കായിക ഇനങ്ങളുമെല്ലാം അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചത്. ഐ പി എല്‍ ഏപ്രില്‍ പതിനഞ്ചിന് ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. നോക്കൗട്ട് അടിസ്ഥാനത്തില്‍ ഐപിഎല്‍ നടത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കൊറോണ വൈറസിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു.

Next Story

Related Stories