TopTop
Begin typing your search above and press return to search.

ജോസ് ബട്‌ലറുടെ ജേഴ്സി ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്

ജോസ് ബട്‌ലറുടെ ജേഴ്സി ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുടെ ജേഴ്‌സി ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്. 2019 ലോകകപ്പ് ഫൈനലില്‍ബട്‌ലര്‍ ഉപയോഗിച്ച ജേഴ്സി 65,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) നാണ് വിറ്റ്‌പോയത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടനിലെ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താരം തന്റെ ജേഴ്സി ലേലത്തിന് വെച്ചത്. ചൊവ്വാഴ്ചയായിരുന്നു ലേലം അവസാനിച്ചത്. 82 പേര്‍ ലേലത്തില്‍ പങ്കെടുത്തു. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്‍ഡ് എന്നീ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താരം ജേഴ്‌സി ലേലത്തിന് വെച്ചത്.

2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട ജേഴ്‌സിയാണിത്. ''എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ജേഴ്സിയാണിത്. എന്നാലിപ്പോള്‍ ഇതിന് മറ്റൊരു അര്‍ഥം കൈവന്ന പോലെ തോന്നുന്നു'', ലേലത്തിനു ശേഷം ബട്ലര്‍ പ്രതികരിച്ചു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I’m going to be auctioning my World Cup Final shirt to raise funds for the Royal Brompton and Harefield Hospitals charity. Last week they launched an emergency appeal to provide life saving equipment to help those affected during the Covid-19 outbreak. Link to auction in my bio. <a href="https://t.co/ODN9JY4pk1">pic.twitter.com/ODN9JY4pk1</a></p>— Jos Buttler (@josbuttler) <a href="https://twitter.com/josbuttler/status/1245060033701916672?ref_src=twsrc^tfw">March 31, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories