TopTop
Begin typing your search above and press return to search.

കൊവിഡ് 19: സഹായം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും

കൊവിഡ് 19: സഹായം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. ബിസിസിഐ നല്‍കുന്ന 51 കോടി രൂപയിലേക്കാണ് കെസിഎയുടെ സംഭാവന. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയും കെ.സി.എ മുന്‍ പ്രസിഡന്റുുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.സി.സി.ഐ സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്

നേരത്തെ ബിസിസിഐ ഫണ്ടിലേക്ക് ഒരു കോടി നല്‍കുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് 50 ലക്ഷം വീതമാണ് കെഎസ്‌സിഎ കൈമാറുന്നത്. കൊവിഡ് 19നെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്റ് അസോസിയേഷനാണ് കേരളം. കര്‍ണാടക, മുംബൈ, ബംഗാള്‍, സൌരഷ്ട്ര, കേരള ക്രിക്കറ്റ് അസോസിയേഷനുകളാണ് സഹായം പ്രഖ്യാപിച്ച മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍.


Next Story

Related Stories