TopTop
Begin typing your search above and press return to search.

കൊവിഡ് ഫണ്ടില്‍ നിന്ന് ജിവനക്കാര്‍ക്ക് ശമ്പളം; പ്രതിഷേധത്തിനൊടുവില്‍ തെറ്റ് തിരുത്തി ലിവര്‍പൂള്‍

കൊവിഡ് ഫണ്ടില്‍ നിന്ന് ജിവനക്കാര്‍ക്ക് ശമ്പളം; പ്രതിഷേധത്തിനൊടുവില്‍ തെറ്റ് തിരുത്തി ലിവര്‍പൂള്‍

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൊവിഡ് ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം നല്‍കാനുള്ള ലിവര്‍പൂളിന്റെ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ലോക്ക്ഡൗമിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ജീവനക്കാരുടെ ശമ്പളത്തിന്റെ 80 ശതമാനം നല്‍കുന്ന പദ്ധതി ബ്രീട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ലിവര്‍പൂളും അപേക്ഷ നല്‍കിയതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വരികയായിരുന്നു.

പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള ക്ലബ്ബുകളിലൊന്നായ ലിവര്‍പൂള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം ഉയര്‍ന്നത്. തുടര്‍ന്ന് തീരുമാനം പിന്‍വലിച്ച് ക്ലബ് ആരാധകരോട് മാപ്പു പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാരിന്റെ കൊറോണ പുനരധിവാസ പദ്ധതിക്കായി അപേക്ഷിച്ചത് തെറ്റാത തീരുമാനം ആയിരുന്നുവെന്നും ക്ലബ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചത് മൂലം ജിവനക്കാരുടെ പരമാവധി സുരക്ഷ ഉറപ്പാക്കുക എന്നത് മാത്രമായിരുന്നു തങ്ങളുടെ ഉദ്ദേശമെന്നും ജീവനക്കാരുടെ ശമ്പളം മടുങ്ങാതിരിക്കാനായി പകരം പദ്ധതി ആലോചിക്കുമെന്നും

ക്ലബ്ബ് സിഇഒ പീറ്റര്‍ മൂര്‍ വ്യക്തമാക്കിയത്. കളിക്കാരുടെയും മുതിര്‍ന്ന ജീവക്കാരുടെയും ശമ്പളം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച് ഈ ആഴ്ച അവസാനം ചര്‍ച്ചകള്‍ നടത്തുമെന്നും മൂര്‍ പറഞ്ഞു. ഈ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഓരോ ടീമിനും 9-10 മത്സരങ്ങള്‍ ബാക്കിയിരിക്കെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 25 പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ 1990ന് ശേഷം ആദ്യമായി ലീഗ് കീരിടം സ്വന്തമാക്കാം.

Next Story

Related Stories