TopTop
Begin typing your search above and press return to search.

ബാഴ്‌സലോണയ്ക്ക് പിന്നാലെ എസ്പാന്യോളും ശമ്പളം വെട്ടിക്കുറക്കുന്നു

ബാഴ്‌സലോണയ്ക്ക് പിന്നാലെ എസ്പാന്യോളും ശമ്പളം വെട്ടിക്കുറക്കുന്നു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ റദ്ദാക്കിയത് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് കാണിച്ച് ശമ്പളം വെട്ടിക്കുറയ്ക്കല്‍ ആവശ്യപ്പെട്ട് എസ്പാന്യോളും. താരങ്ങളുടെയും സ്റ്റാഫിന്റെയും ശമ്പളം 70 ശതമാനം കുറയ്ക്കാന്‍ അനുമതി തേടി ക്ലബ് കറ്റാലിയന്‍ തൊഴില്‍ മന്ത്രാലയത്തിന് അപേക്ഷ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സാമ്പത്തിക നഷ്ടം ചൂണ്ടികാട്ടി ബാഴ്‌സലോണ എഫ്‌സിയും കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് അറിയിച്ചിരുന്നു.

കൊവിഡ് മൂലം വലിയ സമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബുകളിലൊന്നാണ് ലാ ലിഗയില്‍ അവസാനസ്ഥാനക്കാരായ എസ്പാന്യോള്‍. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുരയ്ക്കുന്നതും എസ്പാന്യോള്‍ പരിഗണിക്കുന്നുണ്ട്. പുരുഷ വനിതാ ടീമുകള്‍ക്ക് പുറമെ ബി, യൂത്ത് ടീമുകള്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കല്‍ ബാധകമാകും എന്നും ക്ലബ് വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ എല്ലാ താരങ്ങളുടെയും ശമ്പളം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് സൂപ്പര്‍ ക്ലബ് ബാഴ്‌സലോണ അറിയിച്ചിരുന്നു. എതിര്‍പ്പുകള്‍ക്കിടയിലും ഈ തീരുമാനം കൂടുതല്‍ താരങ്ങളും അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പുരുഷ-വനിതാ ടീമുകളെ കൂടാതെ, ബി, അണ്ടര്‍ 198 ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫിനും ഇത് ബാധകമാകും എന്നാണ് ദ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. നിലവില്‍ അനിശ്ചിതകാലത്തേക്ക് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് ലാ ലിഗ. കൊവിഡ് 19 യൂറോപ്പില്‍ ഏറ്റവും നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇതുവരെ 64,059 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 4,858 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Next Story

Related Stories