TopTop
Begin typing your search above and press return to search.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തില്‍?

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തില്‍?

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ബി.സി.സി.ഐയോട് നിര്‍ദ്ദേശിച്ചതായി സൂചന. കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് 1.30-നാണ് മത്സരം ആരംഭിക്കുന്നത്. കോവിഡ്-19 ഭീതി കാരണം ടിക്കറ്റ് വില്‍പനയിലും കാര്യമായ ഇടിവുണ്ട്. 16,000-ന് അടുത്ത് ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. കോവിഡ് ഭീതിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടില്ല.അതിനിടെ, ലോകോരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) കേന്ദ്ര ആരോഗ്യ മന്ത്രാലയവും നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ഇന്ത്യന്‍ താരങ്ങളോടു ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ പരമ്പരയിലേറ്റ കനത്ത തിരിച്ചടിയിൽ നിന്ന് പാഠം ഉൾകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാനാവും ഇന്ത്യയുടെ ശ്രമം. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഫോമിലെത്താൻ കഴിയാതെ പോയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു അവസരം കൂടിയാണിത്. ന്യൂസിലാൻഡിൽ മൂന്ന് ഏകദിന മത്സരങ്ങൾ കളിച്ച വിരാട് കോഹ്‌ലി വെറും 75 റൺസ് മാത്രമാണ് എടുത്തത്. പരിക്ക് മാറി ഇന്ത്യൻ നിരയിൽ ഓപ്പണർ ശിഖർ ധവാൻ, ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ, ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കരുത്തരായ ഓസ്ട്രേലിയക്കെതിരെ പരമ്പര ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.

Next Story

Related Stories