TopTop
Begin typing your search above and press return to search.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി നല്‍കി

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ കൂടി നല്‍കി

കൊറോണ വൈറസ് പ്രതിരോധ പോരാട്ടത്തില്‍ കേരള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്സിക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍കൂടി സര്‍ക്കാരിന് സംഭാവന ചെയ്തു. നേരത്തെ സംഭാവന ചെയ്ത 1,00,000 ഗുളികള്‍ക്ക് പുറമെയാണിതെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മുന്‍നിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി കെബിഎഫ്സി 'സെല്യൂട്ട്അവര്‍ഹീറോസ്' എന്ന പേരില്‍ ഒരു കാമ്പെയ്ന്‍ ആരംഭിച്ചു. കാമ്പെയ്‌ന് രണ്ട് ഭാഗങ്ങളായിരുന്നു.

ആദ്യമായി, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കേരളത്തിലെ മുന്‍നിര പ്രവര്‍ത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളം ആരംഭിച്ചു.രണ്ടാമതായി, ഹീറോകള്‍ക്ക് പരസ്യമായി നന്ദി പറയാന്‍ ആരാധകരെ അനുവദിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറും ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ കെബിഎഫ്‌സി പ്ലാറ്റ്ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരില്‍ എത്തി. ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായിവര്‍ത്തിക്കുക എന്നതിലാണ് ഒരു ഫുട്‌ബോള്‍ ക്ലബിന്റെ സ്പിരിറ്റ് നിലനില്‍ക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

Next Story

Related Stories