TopTop
Begin typing your search above and press return to search.

ആ പേര് എപ്പോഴും ഉയര്‍ന്ന് കേട്ടു; രോഹിതിന്റെ നേട്ടങ്ങള്‍ ധോണിക്ക് അവകാശപ്പെട്ടതെന്ന് ഗംഭീര്‍

ആ പേര് എപ്പോഴും ഉയര്‍ന്ന് കേട്ടു; രോഹിതിന്റെ നേട്ടങ്ങള്‍ ധോണിക്ക് അവകാശപ്പെട്ടതെന്ന് ഗംഭീര്‍

രോഹിത് ശര്‍മ്മ കരിയറില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ മുന്‍ ക്യാപറ്റന്‍ എംഎസ് ധോണിക്ക് അവകാശപ്പെട്ടെതാണെന്ന് മുന്‍ താരം ഗൗതം ഗീംഭീര്‍. ഫോമില്ലല്ലാഞ്ഞിട്ടും രോഹിത്തിന്റെ കഴിവില്‍ ധോണി വിശ്വസിച്ചിരുന്നതായും അതുകൊണ്ട് തന്നെ ടീം സെലക്ഷന്‍ മീറ്റിംഗില്‍ എപ്പോഴും രോഹിതിന്റെ പേര് ധോണി എടുത്ത് പറയുമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

''ഇന്ന് രോഹിത് കരിയറില്‍ എവിടെ നില്‍ക്കുന്നോ അത് ധോണി കാരണമാണ്. ക്യാപ്റ്റന്റെ പിന്തുണയില്ലെങ്കില്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റുമൊന്നും നിങ്ങളെ പിന്തുണയ്ക്കില്ല. ആ സമയത്ത് രോഹിത്തിന് ധോനി നല്‍കിയ പിന്തുണ അഭിനന്ദനാര്‍ഹമാണ്. ആ ക്രെഡിറ്റ് ധോണി അര്‍ഹിക്കുന്നതാണ്. ഒരുപാട് കളിക്കാര്‍ക്കൊന്നും അത്തരമൊരു പിന്തുണ ക്യാപ്റ്റന്‍മാരില്‍ നിന്ന് ലഭിക്കില്ല'', ഗംഭീര്‍ പറഞ്ഞു.

''കരിയറിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോണി ആവശ്യപ്പെട്ടിരുന്നു. അത് ധോണിയുടെ ഗുണമാണ്. അതെ, രോഹിത്തിന്റെ കഴിവ് എം.എസ് തിരിച്ചറിഞ്ഞിരുന്നു. രോഹിത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് അവകാശപ്പെട്ടതാണ്'', ഗംഭീര്‍ വ്യക്തമാക്കി. മധ്യനിരയില്‍ പലപ്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന രോഹിത്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനുള്ള തീരുമാനം ധോണിയുടേതായിരുന്നു. രോഹിത്തിന്റെ കരിയറിലും ഇന്ത്യയുടെ മുന്നേറ്റത്തിലും ഏറെ സഹായകമായ നീക്കം കൂടിയായിരുന്നു ഗംഭീര്‍ പറഞ്ഞു. 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ഓപ്പണറാകുന്നത്. അന്ന് ചാമ്പ്യന്‍സ് ട്രോഫിയിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 177 റണ്‍സ് നേടിയത് രോഹിത്തിന്റെ കരിയറില്‍ നിര്‍ണായകമായി.

Next Story

Related Stories