TopTop
Begin typing your search above and press return to search.

അഫ്ഗാന്‍ ക്രിക്കറ്റ് താരത്തിന് 6 വര്‍ഷം വിലക്ക്

അഫ്ഗാന്‍ ക്രിക്കറ്റ് താരത്തിന് 6 വര്‍ഷം വിലക്ക്

അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമം തെറ്റിച്ച അഫ്ഗാന്‍ താരം ഷഫീഖുള്ള ഷഫാഖിന് 6 വര്‍ഷത്തെ വിലക്ക്. 2018ല്‍ നടന്ന പ്രഥമ അഫ്ഗാന്‍ പ്രീമിയര്‍ ലീഗിലും 2019ലെ ബി.പി.എല്ലിലും താരം അഴിമതി വിരുദ്ധ നിയമം തെറ്റിച്ചതോടെയാണ് താരത്തിനെതിരെ കടുത്ത നടപടി ഉണ്ടായത്. അഴിമതി വിരുദ്ധ നിയമത്തിലെ നാല് നിയമങ്ങള്‍ താരം തെറ്റിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു.

2018 ല്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ടി20 യുടെ ആദ്യ പതിപ്പില്‍ നംഗര്‍ഹാര്‍ ലിയോപാഡ്‌സിനുവേണ്ടി ഷഫാക്ക് കളിച്ചതും 2019 ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് സില്‍ഹെറ്റ് തണ്ടറിനെ പ്രതിനിധീകരിച്ചപ്പോഴും ബന്ധപ്പെട്ടുള്ള സംഭവങ്ങളാണ് താരത്തിനെതിരെയുള്ള കുറ്റങ്ങള്‍. പണം വാങ്ങി മത്സരം ഫലം മാറ്റാന്‍ വേണ്ടി താരം ശ്രമിച്ചുവെന്നാണ് അഴിമതി വിരുദ്ധ സമിതിയുടെ കണ്ടെത്തല്‍. വാതുവെപ്പുകാര്‍ സമീപിച്ചത് അഴിമതി വിരുദ്ധ സമിതിയെ താരം അറിയിക്കുകയും ചെയ്തിരുന്നില്ല. അഫ്ഗാനിസ്ഥാന് വേണ്ടി 24 ഏകദിന മത്സരങ്ങളും 46 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷഫീഖുള്ള ഷഫാഖ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് താരം അവസാനമായി അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചത്.

''ഇത് വളരെ ഗുരുതരമായ കുറ്റമാണ്, ഒരു മുതിര്‍ന്ന ദേശീയ കളിക്കാരന്‍ പ്രധാനപ്പെട്ട ഒരു ആഭ്യന്തര മത്സരത്തിനിടെ അഴിമതിയില്‍ പങ്കാളിയാത്.,'' അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുതിര്‍ന്ന അഴിമതി വിരുദ്ധ മാനേജര്‍ സയ്യിദ് അന്‍വര്‍ ഷാ ഖുറൈഷി പറഞ്ഞു. ''ബിപിഎല്‍ 2019 ല്‍ തന്റെ സഹതാരത്തിനെയും ഈ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ പരാജയപ്പെട്ടു. ക്രിക്കറ്റില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് കരുതുന്ന എല്ലാ കളിക്കാര്‍ക്കും ഇത് ഒരു മുന്നറിയിപ്പാണ്. എസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് മാനേജര്‍ പറഞ്ഞു. കുറ്റം അംഗീകരിച്ചതും അന്വേഷണത്തോട് സഹകരിച്ചതും താരത്തിനെതിരെയുള്ള വിലക്ക് ദീര്‍ഘകാലത്തേക്ക് നീട്ടില്ല.

Next Story

Related Stories