ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഇംഗ്ലണ്ട്, വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആണ് അന്വേഷണം ആരംഭിച്ചത്. ''ഇന്ന് എന്റെ ടീമിനെ രക്ഷിക്കാന്‍ സഹായിക്കുന്നതിനിടയില്‍ തനിക്കെതിരെ വംശീയ അധിഷേപമുണ്ടായി. ആ വ്യക്തി ഒഴികെ ഈ ആഴ്ചയില്‍ ആള്‍ക്കൂട്ടം തന്നെ അതിശയിപ്പിച്ചു. ആര്‍ച്ചര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ 30 റണ്‍സിന് പുറത്തായതിന് ശേഷം ആര്‍ച്ചര്‍ പവലിയനിലേക്ക് തിരിച്ചുപോയപ്പോഴാണ് താരം വംശീയ അധിക്ഷേപത്തിന് ഇരയായത്. നേരത്തെ ട്വീറ്റില്‍, സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചു: ''ഇന്ന് സ്കോര്‍ബോര്‍ഡ് ഏരിയയില്‍ നിന്ന് ബിബിസിയും ബിസിയും അലറിക്കൊണ്ടിരുന്നയാള്ക്ക് മുന്നോട്ട് വന്ന് ആ വാക്കുകളുടെ അര്‍ത്ഥമെന്താണെന്ന് എന്നോട് പറയാമോ? കാരണം എനിക്കറിയില്ല ... 'ആര്‍ച്ചര്‍ വിശദീകരിച്ചു. സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് ബേ ഓവലിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും.
സംഭവത്തില്‍ ന്യൂസിലാന്റ് ക്രിക്കറ്റ് ബോര്‍ഡ് ജോഫ്ര ആര്‍ച്ചറിനോട് മാപ്പ് ചോദിക്കുമെന്നും ബേ ഓവലിലെ ടെസ്റ്റ് മത്സരത്തിനിടെ ഒരു കാഴ്ചക്കാരനില്‍ നിന്ന് വംശീയമായി അധിക്ഷേപിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്താന്‍ വേദിയിലെ സുരക്ഷാ ദാതാക്കള്‍ക്ക് കഴിഞ്ഞില്ലെങ്കിലും, ഉത്തരവാദിത്തപ്പെട്ട വ്യക്തിയെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ എന്എസ്സി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.