TopTop
Begin typing your search above and press return to search.

'റയല്‍ മാഡ്രിഡ് വിട്ടത് തെറ്റായ തീരുമാനം'; ബാലന്‍ ദി ഓര്‍ ന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റയല്‍ മാഡ്രിഡ് വിട്ടത് തെറ്റായ തീരുമാനം; ബാലന്‍ ദി ഓര്‍ ന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ബാലന്‍ ദി ഓര്‍ പുരസ്‌കാരം നഷ്ടമായതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശനാണെന്ന റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താന്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ. സ്‌പെയിനിലെ വാര്‍ത്താ ഏജന്‍സിയായ എ.ബി.സിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് 88 ബില്യണ്‍ പൗണ്ടിന് താരം ഇറ്റലിയിലെത്തിയത്.

ഈ വര്‍ഷം സീരി എ വിജയവും സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരിടവും മാത്രമാണ് താരത്തിന്റെ ആശ്വസിക്കാനുള്ളത്. സ്പെയിനിലോ ഇംഗ്ലണ്ടിലോ ആയിരുന്നെങ്കില്‍ വലിയ നേട്ടങ്ങള്‍ തന്നെ തേടി എത്തുമായിരുന്നുവെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. മികച്ച ലോകഫുട്ബോളര്‍ക്ക് വേണ്ടിയുള്ള ബാലന്‍ ദി ഓര്‍ പോരാട്ടത്തില്‍ ഇത്തവണ മൂന്നാമതായിരുന്നു ക്രിസ്റ്റ്യാനോ. മെസ്സി ബാലന്‍ ഡി ഓര്‍ നേടിയപ്പോള്‍ ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡിചികാണ് രണ്ടാമതെത്തിയിരുന്നത്. ബാലന്‍ ദി ഓര്‍ നഷ്ടമായതിന്റെ നിരാശയിലാണ് ക്രിസ്റ്റ്യാനോ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍ ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അടുത്ത സീസണിലും താരം യുവന്റസ് വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് ക്ലബില്‍ എത്തിയതില്‍ താന്‍ നിരാശനാണെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നത്.


Next Story

Related Stories