TopTop
Begin typing your search above and press return to search.

VIDEO| തകര്‍ത്തടിച്ച് ഋതുരാജ്-ഡുപ്ലെസിസ്; ചെന്നൈയ്ക്കുമുന്നില്‍ ഹൈദരാബാദും മുട്ടുമടക്കി

VIDEO| തകര്‍ത്തടിച്ച് ഋതുരാജ്-ഡുപ്ലെസിസ്; ചെന്നൈയ്ക്കുമുന്നില്‍ ഹൈദരാബാദും മുട്ടുമടക്കി

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വീണ്ടും തോല്‍വി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും അവസാന ഓവറില്‍ കെയ്ന്‍ വില്യംസണും കേദാര്‍ ജാധവും നടത്തിയ മിന്നല്‍ ബാറ്റിംഗുമാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ നല്‍കിയത്. എന്നാല്‍, ചെന്നൈ 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിസും നല്‍കിയ മികച്ച തുടക്കമാണ് ചെന്നൈക്ക് മുതല്‍ക്കൂട്ടായത്.

തകര്‍ത്തടിച്ച ഋതുരാജ് 44 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെ 75 റണ്‍സ് നേടി. ഡുപ്ലെസിസ് 38 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 56 റണ്‍സും നേടി. മോയിന്‍ അലി എട്ട് പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സെടുത്തു. പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും (7) സുരേഷ് റെയ്‌നയും (17) ചെന്നൈയുടെ ജയം ഉറപ്പിച്ചു. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ റാഷിദ് ഖാനാണ് ചെന്നൈയുടെ മൂന്ന് വിക്കറ്റും നേടിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റണ്‍സായിരുന്നു ബെയര്‍സ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഒത്തുചേര്‍ന്നു. ഇരുവരും 87 പന്തില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാര്‍ണര്‍ 55 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 57 റണ്‍സ് നേടി. മനീഷ് പാണ്ഡെ 46 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 61 റണ്‍സ് നേടി. 10 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സുമായി കെയ്ന്‍ വില്യംസണും നാല് പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 12 റണ്‍സുമായി കേദര്‍ ജാദവും പുറത്താകാതെ നിന്നു. ചെന്നൈക്കായി ലുങ്കി എന്‍ഗിഡി രണ്ടും സാം കറന്‍ ഒരു വിക്കറ്റും നേടി.


Next Story

Related Stories