TopTop
Begin typing your search above and press return to search.

ചിക്കന്‍പോക്‌സ് ബാധിച്ച താരത്തെ മത്സരത്തിനിറക്കി; ഐ ലീഗില്‍ പ്രതിഷേധം

ചിക്കന്‍പോക്‌സ് ബാധിച്ച താരത്തെ മത്സരത്തിനിറക്കി; ഐ ലീഗില്‍ പ്രതിഷേധം

സുരക്ഷ പരിഗണിക്കാതെ ചിക്കന്‍പോക്‌സ് വൈറസ് ബാധിച്ച താരത്തെ ഐ ലീഗ് മത്സരത്തിനിറക്കിയതില്‍ പ്രതിഷേധം. താരങ്ങളുടെയും ഒഫീഷ്യലുകളുടേയും സുരക്ഷ പരിഗണിക്കാതെ ഈസ്റ്റ് ബംഗാള്‍ താരത്തെ കളിക്കാനിറക്കിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.ഈസ്റ്റം ബംഗാള്‍ താരമായ മെഹ്താബ് സിങ് ആണ് ഐ ലീഗിലെ എഫ്സി പഞ്ചാബിനെതിരായ മത്സരം കളിക്കാന്‍ ചിക്കന്‍പോക്സുമായി ഇറങ്ങിയത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ തീരുമാനത്തെ വിമര്‍ശിച്ച് പഞ്ചാബ് എഫ്സി ഉടമ രഞ്ജിത് ബജാജ് രംഗത്തെത്തി.

നിരുത്തരവാദപരമായ സമീപനമാണ് ഈസ്റ്റ് ബംഗാളിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് രഞ്ജിത് ബജാജ് ആരോപിച്ചു. എന്റെ കളിക്കാരേയും, അവരുടെ കളിക്കാരേയും മാത്രമല്ല, പിച്ചിലേക്ക് കളിക്കാരെ ആനയിക്കുന്ന ആറേഴ് വയസായ കുട്ടികളെ പോലും ബാധിക്കുന്ന കാര്യമാണ് അവിടെ സംഭവിച്ചത് എന്ന് പഞ്ചാബ് എഫ്സി ഉടമ പറഞ്ഞു.

ചിക്കന്‍പോക്സ് ബാധിച്ച താരത്തെ ഇറക്കി കളിപ്പിച്ചത് ധൈര്യമായി കാണരുത്, വിഡ്ഡിത്തമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിച്ചത് മുതല്‍ ടീം അംഗങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുന്ന നീക്കമാണ് കളിക്കാരനില്‍ നിന്നുണ്ടായത്. എന്റെ കളിക്കാരിലേക്ക് ചിക്കന്‍പോക്സ് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്നറിയില്ലെന്നും പഞ്ചാബ് എഫ്സി ഉടമ പറഞ്ഞു. ഈസ്റ്റം ബംഗാള്‍- പഞ്ചാബ് മത്സരം 1-1 എന്ന സമനിലയില്‍ അവസാനിച്ചതിന് ശേഷമാണ് വിമര്‍ശനവുമായി പഞ്ചാബ് എഫ്സി ഉടമ രംഗത്തെത്തിയത്.

Next Story

Related Stories