TopTop
Begin typing your search above and press return to search.

ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത്; ആദ്യമായി പ്രതികരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നത്; ആദ്യമായി പ്രതികരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 2023- 2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം ഐസിസി തീരുമാനിച്ചിരുന്നു. എന്നാല്‍ ഐസിസിയുടെ ഈ തീരുമാനത്തെ പിന്തുണച്ച് ഒരു രാജ്യവും എത്തിയില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്, കാര്യങ്ങള്‍ പഠിച്ച ശേഷം അറിയിക്കാമെന്നാണ്. എന്നാല്‍ ആദ്യമായി പ്രതികരണമറിയിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). തുടര്‍ച്ചയായ മത്സരക്രമം കുറക്കാനും താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കാനും ഈ തീരുമാനം ഉപകാരപെടുമെന്നുമാണ് ഇസിബിയുടെ വിലയിരുത്തല്‍.

മത്സരങ്ങള്‍ ഈ രീതിയില്‍ മാറ്റിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുമെന്നും സമയവും ലാഭിക്കാമെന്നുമാണ് ഇസിബി പറയുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി കരുത്തുറ്റ ഘടനയോട് കൂടി നടത്തണമെന്നും ഇസിബി പ്രതിനിധി പറഞ്ഞു. അതെ സമയം ദൈര്‍ഘ്യം കുറക്കുന്നത് പ്രാബല്യത്തില്‍ വരാന്‍ ഐ.സി.സി ക്രിക്കറ്റ് സമിതിയുടെ അനുമതിയും തുടര്‍ന്ന് എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ ഇതിന് അംഗീകാരം നല്‍കുകയും വേണം.

Next Story

Related Stories