TopTop
Begin typing your search above and press return to search.

നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വീണു; ചെൽസിക്ക് സമനില

നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വീണു; ചെൽസിക്ക് സമനില

പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ടോട്ടന്നവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആഴ്‌സണലും(2-0) ടോട്ടന്നത്തെ സൗത്താംപ്ടണം(1-0) തോല്‍പിച്ചു. ലീഗ് പോയിന്റ് ടേബിള്‍ 36 പോയിന്റോടെ ചെല്‍സി നാലാം സ്ഥാനം കൈയടക്കി.പുതിയ പരിശീലകന്‍ അര്‍ട്ടേറ്റയ്ക്ക് ആഴ്‌സണലില്‍ ആദ്യ വിജയം കുറിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിട്ട ആഴ്‌സണല്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയന്‍ സ്വന്തമാക്കി. ഒലെയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ സമ്പൂര്‍ണ്ണ ആധിപത്യമാണ് ഇന്ന് ആഴ്‌സണല്‍ നടത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. പെപെയാണ് ആഴ്‌സണലിന്റെ ആദ്യ ഗോള്‍ നേടിയത്. 42ആം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് സോക്രട്ടീസ് ആഴ്‌സണലിന്റെ രണ്ടാം ഗോളും നേടി. ഈ ഗോളുകള്‍ തിരിച്ചടിക്കാന്‍ യുണൈറ്റഡ് രണ്ടാം പകുതിയില്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 31 പോയന്റുനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 27 പോയന്റുമായി ആഴ്‌സ്ണല്‍ 10ആം സ്ഥാനത്തുമാണ്.

അലിറേസ ജഹാന്‍ബക്ഷിന്റെ ഓവര്‍ഹെഡ് കിക്കാണ് ബ്രിംങ്ടണ് ചെല്‍സിക്കെതിരെ 1-1ന്റെ സമനില നേടിക്കൊടുത്തത്. സ്വന്തം മൈതാനത്ത് 1-1 നാണ് അവര്‍ ലംപാര്‍ഡിന്റെ ചെല്‍സിയെ തളച്ചത്. കളിയുടെ 84 ആം മിനുട്ട് വരെ മുന്നിട്ട് നിന്ന ചെല്‍സിയെ അലിറെസ നേടിയ ഓവര്‍ ഹെഡ് ഗോളാണ് വീഴ്ത്തിയത്. ഇതോടെ 36 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്ത് തുടരും. അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 31ഉം ടോട്ടന്നത്തിനും വോള്‍വ്സിനും 30 വീതം പോയിന്റുകളുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെതിരെ 2-1ന് തോല്‍പ്പിച്ചു. സ്റ്റാര്‍ സ്ട്രൈക്കര്‍ ജീസസ് ഇരട്ടഗോളുമായി സിറ്റിക്കായി തിളങ്ങി. ലിവര്‍പൂളുമായി 11 പോയിന്റ് വ്യത്യാസമുണ്ടെങ്കിലും ലെസ്റ്ററുമായി ഒരുപോയിന്റ് മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അകലമുള്ളത്.

മറ്റൊരു മത്സരത്തില്‍ സൗത്താംപ്ടണംട് ടോട്ടന്‍ഹാം പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. അവസാന നാലു മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് ജോസെ മൗറീനീയുടെ സ്പര്‍സ് വിജയിച്ചത്. സൗത്തപടണെ അവരുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഇങ്‌സ് നേടിയ ഒരു ഗോളാണ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. വിജയം സൗത്തപടണെ 25 പോയന്റില്‍ എത്തിച്ചും 30 പോയന്റുള്ള സ്പര്‍സ് ഇപ്പോള്‍ ആറാം സ്ഥാനത്താണ്.

ന്യൂകാസില്‍ യുണൈറ്റഡിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. . തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ മുന്‍ ന്യൂകാസില്‍ താരം പെരെസാണ് ആദ്യ ഗോള്‍ നേടിയത്. ന്യൂകാസില്‍ ഡിഫന്‍സിന്റെ സംഭാവനയായിരുന്നു ആ ഗോള്‍. മാഡിസണ്‍ ആദ്യ പകുതിയില്‍ ന്യൂകാസിലിന്റെ വലയില്‍ രണ്ടാം ഗോള്‍ എത്തിച്ചു. കളിയുടെ അവസാനം ഹംസാ ചൗദരിയുടെ സ്‌ക്രീമറിലൂടെ മൂന്നം ഗോളും ലെസ്റ്റര്‍ സിറ്റി നേടി.


Next Story

Related Stories