TopTop
Begin typing your search above and press return to search.

ഇരട്ട ഗോളടിച്ച് ഹാളണ്ട്; പിഎസ്ജിയെ തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് ജയം

ഇരട്ട ഗോളടിച്ച് ഹാളണ്ട്; പിഎസ്ജിയെ തോല്‍പ്പിച്ച് ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് ജയം

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ പിഎസ്ജിക്കെതിരെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് ജയം. യുവതാരം ഹാളണ്ടിന്റെ ഇരട്ടഗോളുകളുകളാണ് ജര്‍മ്മന്‍ ടീമിന് അനായാസ ജയം സമ്മാനിച്ചത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരുടീമുകളും സ്‌കോര്‍ ചെയ്തത്.

രണ്ടാം പകുതിയുടെ 69 മിനിറ്റില്‍ ഹാളണ്ട് ഡോര്‍ട്ട്മണ്ടിന് ലീഡ് സമ്മാനിച്ചു. 75 മിനിറ്റില്‍ പിഎസ്ജി തിരിച്ചടിച്ചു. എംപപ്പയുടെ അസിസ്റ്റില്‍ നെയ്മര്‍ പി.എസ്.ജിക്കായി നിര്‍ണായകമായ എവേ ഗോളും സമനില ഗോളും സമ്മാനിച്ചു. മിനിറ്റുകള്‍ക്ക് ശേഷം ഡോര്‍ട്ട്മണ്ടിന് ലീഡ് സമ്മാനിച്ച് 19 കാരന്‍ ആയ ഹാളണ്ട് ജയം സമ്മാനിച്ചു. ഡോര്‍ട്ട്മുണ്ടിനായി വെറും 7 മത്തെ മത്സരം കളിക്കുന്ന ഹാളണ്ടിന്റെ 11 മത്തെ ഗോള്‍ ആയിരുന്നു ഇത്. കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ പത്താം ഗോളും.

സാല്‍സ്ബര്‍ഗിനായി ഗ്രൂപ്പ് ഘട്ടത്തില്‍ 8 ഗോളുകള്‍ നേടിയ താരം ഇരട്ടഗോളുകളും ആയി ചാമ്പ്യന്‍സ് ലീഗ് ഗോള്‍ വേട്ടയില്‍ ലെവണ്ടോസ്‌കിക്ക് ഒപ്പം എത്തി. മധ്യനിരയില്‍ തിളങ്ങിയ വിറ്റ്‌സല്‍, ചാന്‍ എന്നിവരുടെ പ്രകടനം ജര്‍മ്മന്‍ ടീമിന് നിര്‍ണായകമായി. അതേസമയം ഇദ്രീസ ഗയെ നിറം മങ്ങിയ മത്സരത്തില്‍ മാര്‍ക്കിയോനാസിന്റെ മികവ് ആണ് പിഎസ്ജിയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അതേസമയം മത്സരത്തില്‍ മഞ്ഞ കാര്‍ഡ് കിട്ടിയ മാര്‍ക്കോ വേറാറ്റി രണ്ടാം പാദത്തില്‍ കളിക്കില്ല. . 23 മത്സരങ്ങള്‍ക്ക് ശേഷം തോല്‍വി വഴങ്ങി എങ്കിലും 2-1 എന്നത് രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് തിരിച്ചു പിടിക്കാന്‍ ആവും പി.എസ്.ജി ശ്രമിക്കുക. മാര്‍ച്ച് 12 നു ആണ് പാരീസിലെ രണ്ടാം പാദ മത്സരം.

Next Story

Related Stories