TopTop
Begin typing your search above and press return to search.

ഫാന്‍പ്ലേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ഫാന്‍ ഐഒടി എന്‍ഗേജ്മെന്റ് പാര്‍ട്ണര്‍

ഫാന്‍പ്ലേ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക ഫാന്‍ ഐഒടി എന്‍ഗേജ്മെന്റ് പാര്‍ട്ണര്‍

ഐഎസ്എല്‍ ഏഴാം സീസണിനായുള്ള ക്ലബ്ബിന്റെ ഔദ്യോഗിക ഫാന്‍ ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്) എന്‍ഗേജ്മെന്റ് പങ്കാളികളായി ഫാന്‍പ്ലേ ഐഒടിയെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ആരാധകര്‍ക്ക് ക്ലബിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം നല്‍കുന്നതിനാണ് കമ്പനി ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്, അതുവഴി മത്സരത്തിനിടെ കളിക്കാരുമായി ആരാധകര്‍ ഇടപഴകുന്ന രീതിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.

വിയറബിള്‍സ്, ഐഒടി, ക്ലൗഡ് ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ മുന്നിലുള്ള ഫാന്‍പ്ലേ ഐഒടി, ന്യൂറോ സയന്‍സുമായി അവയെ സമന്വയിപ്പിച്ച്, ആരാധകരെ ഗെയിമിന്റെ എല്ലാ കോണുകളിലും എത്തിക്കുന്നതായി വിയറബിള്‍ സിസ്റ്റങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളും ഫാന്‍പ്ലേ ഐഒടി സ്ഥാപകനുമായ ഡോ.മോഹന്‍ കുമാര്‍ പറഞ്ഞു. ഫാന്‍ ബാന്‍ഡുകള്‍, ലോക്കറ്റുകള്‍, കീ ചെയിനുകള്‍, ചെറുപതാകകള്‍ തുടങ്ങി വിവിധതരം വെയറബിള്‍സിന്റെയും ഐഒടി ഉപകരണങ്ങളുടെയും അവതരണം വരും ആഴ്ചകളില്‍ ഉണ്ടാവും. ലോകത്തെവിടെയായിരുന്നാലും ആരാധകന്റെ ആവേശം അവരുടെ ഹൃദയമിടിപ്പിലൂടെ പകര്‍ത്തി, അത് ഫാന്‍പ്ലേ ഐഒടി ആപ്ലിക്കേഷന്‍ വഴി ഡിജിറ്റലായി കെബിഎഫ്സിയിലേക്ക് തിരികെ നല്‍കുന്ന തരത്തില്‍ എല്ലാം ഒരേ ഉദ്ദേശബുദ്ധിക്കായി സംയോജിപ്പിക്കുന്ന ഉത്പന്നങ്ങളായിരിക്കും ഇത്. ആരാധകര്‍ക്ക് അവരുടെ സുഹൃത്തുക്കളുമായി സ്‌കോറുകള്‍ താരതമ്യം ചെയ്യാനും ലീഡര്‍ ബോര്‍ഡിലെ സ്ഥാനത്തിനായി പരസ്പരം ചലഞ്ച് ചെയ്യാനും പ്ലാറ്റ്ഫോമിലൂടെ കഴിയും. എല്ലാ മത്സരങ്ങളിലും സീസണിലുടനീളവും ഏറ്റവും അഭിനിവേശമുള്ള ആരാധകരെ കണ്ടെത്തി പാരിതോഷികം നല്‍കുകയും ചെയ്യും.


Next Story

Related Stories