TopTop
Begin typing your search above and press return to search.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യം; എല്‍ ക്ലാസിക്കോ പോരാട്ടം ഗോള്‍ രഹിതം

നീണ്ട ഇടവേളയ്ക്ക് ശേഷം ഇതാദ്യം; എല്‍ ക്ലാസിക്കോ പോരാട്ടം ഗോള്‍ രഹിതം

ബാഴ്‌സലോണയുടെ തട്ടകമായ കാമ്പ് നൗവില്‍ എല്‍ ക്ലാസിക്കോ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടത്തില്‍ ഇരു ടീമുകളും ഗോളൊന്നും നേടാതെയാണ് പോയിന്റ് പങ്ക് വച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും 36 പോയിന്റ് ആണെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരും. 2002ന് ശേഷം ഒരു എല്‍ ക്ലാസികോ മത്സരം ആദ്യമായാണ് സമനിലയില്‍ പിരിയുന്നത്.

പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ ശക്തമായ ടീമിനെത്തന്നെയാണ് പരിശീലകര്‍ ഇറക്കിയത്. ബാഴ്‌സയില്‍ മെസിയും സുവാരസും ഗ്രീസ്മാനും റാകിടിച്ചുമെല്ലാം ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ബെന്‍സേമ, ബെയ്ല്‍, ഇസ്‌കോ, ക്രൂസ്, റാമോസ് തുടങ്ങിവര്‍ റയലിന്റെ ആദ്യ ഇലവനില്‍ കളിച്ചു. മത്സരത്തില്‍ ഗോള്‍ പിറന്നില്ലെങ്കിലും മികച്ച മുന്നേറ്റങ്ങളാണ് ഇരുടുമുകളും ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഏതാനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചപ്പോള്‍ ഗോള്‍ അകന്നു നിന്നു. പന്ത് കൈവശം വെക്കുന്നതില്‍ ബാഴ്‌സലോണ മുന്നില്‍നിന്നെങ്കിലും ആക്രമണത്തില്‍ റയലായിരുന്നു മികച്ചുനിന്നത്. റയല്‍ നാല് തവണയാണ്

ഗോള്‍ പോസ്റ്റിലേക്ക് ആഞ്ഞടിച്ചത്. പക്ഷെ ലക്ഷ്യം കണ്ടില്ല. 72ാം മിനിറ്റില്‍ ബെയ്ല്‍ ബാഴ്‌സ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ബെയ്ല്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. ഒന്നാം പകുതിയില്‍ കാസിമെറോയുടെ ഗോളെന്നുറച്ച ഹെഡര്‍ ജെറാര്‍ഡ് പിക്വെ ഗോള്‍ലൈനില്‍ നിന്ന് കുത്തിയകറ്റിയില്ലായിരുന്നെങ്കില്‍ മത്സരം റയലിന് അനുകൂലമാകുമായിരുന്നു. റയലിന്റെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബാഴ്‌സ പലപ്പോഴും പണിപ്പെട്ടു. മെസിയും സുവാരസും ഗ്രീസ്മാനും നിറംമങ്ങിയതോടെ ബാഴ്‌സ സ്‌കോര്‍ കണ്ടെത്തുന്നതില്‍ വിജയിച്ചില്ല. മത്സരത്തില്‍ മൊത്തം പിറന്നത് 8 മഞ്ഞ കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ 3 ബാഴ്‌സ താരങ്ങള്‍ കാര്‍ഡ് കണ്ടപ്പോള്‍ രണ്ടാം പകുതിയില്‍ 5 മാഡ്രിഡ് കളിക്കാര്‍ ആണ് മഞ്ഞ കാര്‍ഡ് വാങ്ങിയത്.

Next Story

Related Stories