TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ ലോകത്തും കൊറോണ പടരുന്നു; മൌറോന്‍ ഫെല്ലിനിക്ക് രോഗം സ്ഥിരീകരിച്ചു

ഫുട്‌ബോള്‍ ലോകത്തും കൊറോണ പടരുന്നു; മൌറോന്‍ ഫെല്ലിനിക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് 19 ഫുട്‌ബോള്‍ ലോകത്തും വ്യാപിക്കുകയാണ്. ഏറ്റവും ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ മധ്യനിര താരം മൌറോന്‍ ഫെല്ലിനിക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരത്തിന് ജിനാന്‍ പ്രവിശ്യയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്നാണ് റിപോര്‍ട്ട്. ട്രെയിനില്‍ മാര്‍ച്ച് 20നാണ് താരം നഗരത്തിലെത്തിയത്.

ചൈസീസ് സൂപ്പര്‍ ലീഗില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ താരമാണ് ഫെല്ലിനി. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനായും കളിച്ചിട്ടുണ്ട് താരം. ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയിലെ കണ്ണി എന്ന് വിശേഷിക്കപ്പെടുന്ന താരം രണ്ട് ലോകകപ്പുകള്‍ കളിച്ചു. ബെല്‍ജിയത്തിനായി 87 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഫെല്ലിനി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരണത്തിന് കീഴടങ്ങിയിരുന്നു. യുവന്റസിന്റെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല, ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനി ബ്ലെയ്സ് മറ്റിയൂഡി എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 51കാരനമായ മാള്‍ഡീനിക്കൊപ്പം മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് ബാധയേറ്റു. പതിനെട്ടുകാരനായ ഡാനിയേല്‍ എ സി മിലാന്‍ താരമാണ്. വിവിധ ക്ലബുകളിലെ താരങ്ങള്‍ ഇപ്പോഴും കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണ്.

Next Story

Related Stories