TopTop
Begin typing your search above and press return to search.

ഇഞ്ചുറിടൈമിലെ ഗോള്‍ രക്ഷയായി; അഫ്ഗാനിസ്ഥാനെതിരെ സമനില പിടിച്ച് ഇന്ത്യ

ഇഞ്ചുറിടൈമിലെ ഗോള്‍ രക്ഷയായി; അഫ്ഗാനിസ്ഥാനെതിരെ സമനില പിടിച്ച് ഇന്ത്യ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ സമനില പിടിച്ച് (1-1) ഇന്ത്യ. ദുഷാന്‍ബെയിലെ സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ ഇഞ്ചുറിടൈമില്‍ ലെന്‍ ഡുംഗലിന്റെ ഗോളിലാണ് ഇന്ത്യ സമനില പിടിച്ചത്. ആദ്യ പകുതിയുടെ അധിക സമയത്ത്(45+1) നാസരിയാണ് അഫ്ഗാനായി വല ചലിപ്പിച്ചത്.

അഫ്ഗാനെതിരെ തോറ്റു നിന്ന ഇന്ത്യയെ ഒരു ഇഞ്ച്വറി ടൈം ഗോളാണ് രക്ഷിച്ചത്. 91ആം മിനുട്ടില്‍ ലെന്‍ ദുംഗല്‍ ആണ് ഇന്ത്യയെ 1-1 എന്ന സമനിലയിലെത്തിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയുടെ അവസാന നിമിഷമാണ് ഒരു ഗോളിലൂടെ അഫ്ഗാനിസ്ഥാന്‍ മൃന്നിലെത്തിയത്. സല്‍ഫഗര്‍ ആയിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ മന്‍വീര്‍, ഫറൂഖ്, ലെന്‍ ദുംഗല്‍ എന്നിവരെയൊക്കെ ഇറക്കി നോക്കി എങ്കിലും അഫ്ഗാന്‍ ഡിഫന്‍സിനെ കാര്യമായി പരീക്ഷിക്കാന്‍ ഇന്ത്യക്ക് ആയില്ല. പക്ഷെ അവസാന നിമിഷം ഒരു സെറ്റ് പീസ് ഇന്ത്യക്ക് ആശ്വാസം നല്‍കി. ബ്രണ്ടണ്‍ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് വലയില്‍ എത്തിക്കാന്‍ ലെന്‍ ദുംഗലിനായി.

മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ തജിക്കിസ്ഥാനിലെ തണുത്ത കാലാവസ്ഥയില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും വേണ്ടത്ര ശോഭിക്കാനായില്ല. ഈ സമനില ഇന്ത്യയെ നാലു മത്സരങ്ങളില്‍ നിന്ന് 3 പോയിന്റ് എന്ന നിലയില്‍ എത്തിച്ചിരിക്കുകയാണ്. ഇനി ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക എന്നത് ഇന്ത്യക്ക് ഒട്ടും എളുപ്പമാകില്ല. വിജയമില്ലാതെ ഇന്ത്യ കളി അവസാനിപ്പിക്കേണ്ടി വന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ പിന്നിലുള്ള ടീമാണ് അഫ്ഗാന്‍.


Next Story

Related Stories