TopTop
Begin typing your search above and press return to search.

കനത്ത സുരക്ഷയില്‍ ബാഴ്‌സലോണ - റയല്‍ മാഡ്രിഡ് പോരാട്ടം

കനത്ത സുരക്ഷയില്‍ ബാഴ്‌സലോണ - റയല്‍ മാഡ്രിഡ് പോരാട്ടം

കാറ്റലോണിയന്‍ പ്രക്ഷോഭം കാരണം മാറ്റിവെച്ച ബാഴ്സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടം നാളെ വീണ്ടും. രാഷ്ട്രീയ അസ്വസ്ഥതയെത്തുടര്‍ന്ന് മാറ്റിവെച്ച മത്സരം രണ്ട് മാസത്തിന് ശേഷം വീണ്ടും നടക്കുമ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. സുരക്ഷയ്ക്കായി 3000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 26ന് നടക്കേണ്ട മത്സരമാണ് കാറ്റലോണിയന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. മത്സരം റയല്‍ മാഡ്രിഡ് മൈതാനത്തേക്ക് മാറ്റാന്‍ നീക്കം നടന്നെങ്കിലും അതും വിജയിച്ചില്ല. അതേസമയം മത്സര ദിവസം നൗ കാമ്പ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രക്ഷോഭകാരികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 2017ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത ഒമ്പത് നേതാക്കളെ തടവുശിക്ഷക്ക് വിധിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭം രൂക്ഷമായത്.

ബാഴ്‌സലോണ റയല്‍ പോരാട്ടത്തിന് നാല് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളില്‍ ഒത്തുകൂടാന്‍ വടക്കുകിഴക്കന്‍ മേഖലയുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരെ രഹസ്യമായി കറ്റാലന്‍ പ്രതിഷേധ ഗ്രൂപ്പായ ഡെമോക്രാറ്റിക് സുനാമി വിളിച്ചത്. ഒക്ടോബറില്‍ ബാഴ്സലോണയുടെ വിമാനത്താവളത്തില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുകയും ഒരു പ്രധാന ഹൈവേ തടയുകയും ചെയ്ത സംഘം 25,000 ത്തിലധികം വരുന്ന സംഘം. ബുധനാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മേഖലയുടെ സ്വാതന്ത്ര്യ നീക്കത്തില്‍ സ്പാനിഷ്, കറ്റാലന്‍ അധികൃതര്‍ തമ്മില്‍ സംഭാഷണത്തിന് ആഹ്വാനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിഷേധമെന്ന് വ്യക്തമാക്കിയെങ്കിലും മത്സരം ഉപരോധിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പറയുന്നത്. അതേസമയം മത്സരം തടസ്സമാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ അധികൃതര്‍ പൊതു-സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ 3,000 അംഗ സേനയെ നിയോഗിച്ചിട്ടുണ്ട്.

രാഷ്ട്രീയ അശാന്തി മത്സരത്തെ ബാധിക്കുന്നുണ്ടെങ്കിലും മത്സരം വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യതയില്ലെന്നാണ് ബാഴ്സ പ്രസിഡന്റ് ജോസെപ് മരിയ ബാര്‍ട്ടോമ്യൂ പറയുന്നത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അത് ചെയ്യാന്‍ കഴിയും, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒരു ഇടമാണ് ക്യാമ്പ് നൂ, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

Related Stories