TopTop
Begin typing your search above and press return to search.

മുൻ സന്തോഷ് ട്രോഫി താരം ധൻരാജ് സെവൻസ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

മുൻ സന്തോഷ് ട്രോഫി താരം ധൻരാജ് സെവൻസ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിനിടെ താരം കുഴഞ്ഞ് വീണ് മരിച്ചു. മുൻ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍‌ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധൻരാജാണ് മരിച്ചത്. ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻറിൽ മത്സരത്തിനിടെയായിരുന്നു സംഭവം.‌

‌‌പെരിന്തൽമണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടതും ഉടൻ കുഴഞ്ഞു വീഴുകയും ചെയ്തത്.

ദേഹാസ്വാസ്ഥ്യത്തെ കുറിച്ച് റഫറിയോട് ധൻരാജ് സൂചിപ്പിക്കുകയും പിന്നാലെ കൂഴഞ്ഞ് വീഴുകയുമായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയാണ് ധൻരാജ്.

Next Story

Related Stories