TopTop
Begin typing your search above and press return to search.

'ആ വേദന നിറഞ്ഞ യാത്ര തിരിച്ചറിയാന്‍ കഴിയും'; ഇര്‍ഫാന്റെ വിയോഗത്തില്‍ യുവരാജ് സിങ്

ആ വേദന നിറഞ്ഞ യാത്ര തിരിച്ചറിയാന്‍ കഴിയും; ഇര്‍ഫാന്റെ വിയോഗത്തില്‍ യുവരാജ് സിങ്

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ് ആദരാഞ്ജലികള്‍ വിയോഗത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇര്‍ഫാന്റെ വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് താരങ്ങള്‍ പറഞ്ഞു. ജീവിതാവസാനം വരെ ഇര്‍ഫാന്‍ ഖാന്‍ പോരാട്ടത്തിലായിരുന്നുവെന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ വേദന നിറഞ്ഞ യാത്ര തനിക്ക് തിരിച്ചറിയാന്‍ തനിക്ക് കഴിയും. ചിലര്‍ അതിജീവിക്കും ചിലര്‍ക്ക് അതിന് കഴിയില്ല. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥലത്താണ് ഇപ്പോള്‍ ഉള്ളതെന്ന് അറിയാം. ഇര്‍ഫാന്റെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായും യുവരാജ് പറഞ്ഞു. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് യുവരാജ് സിംഗിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. ചികിത്സക്കായി ഏറെനാള്‍ ടീമില്‍ നിന്ന് വിട്ടു നിന്ന യുവി ഒടുവില്‍ രോഗത്തെ കീഴടക്കി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 മുതല്‍ അദ്ദേഹം കാന്‍സര്‍ രോഗത്തോട് പോരാടുകയായിരുന്നു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഇതിനിടയില്‍ ആരാധകരുമായി സംവദിക്കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കാന്‍സറിനോട് പൊരുതിയാണ് യുവരാജ് സിങ് പിന്നീട് ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തിയത്. അതുകൊണ്ടുതന്നെ ഇര്‍ഫാന്റെ വേദന മനസിലാക്കാന്‍ തനിക്ക് കഴിയുമെന്നാണ് യുവരാജ് സിങ് പറയുന്നത്.

യുവരാജിന് പുറമേ ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും ഇര്‍ഫാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി. 'ഇര്‍ഫാന്‍ ഖാന്റെ മരണവാര്‍ത്ത ഏറെ വേദനയോടെയാണ് കേട്ടത്. എന്റെ ഇഷ്ട നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു', സച്ചിന്‍ ട്വീറ്റ് ചെയ്തു. ഗംഭീരമായ അഭിനയമാണ് സിനിമകളില്‍ ഇര്‍ഫാന്‍ കാഴ്ചവെച്ചതെന്ന് വിരാട് കോലി പ്രതികരിച്ചു. സുരേഷ് റെയ്ന, വിരേന്ദര്‍ സെവാഗ്, ശിഖര്‍ ധവാന്‍, ഇശാന്ത് ശര്‍മ, മുഹമ്മദ് കൈഫ് തുടങ്ങിയവര്‍ ഇര്‍ഫാന്‍ ഖാന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചു.

<blockquote class="twitter-tweet"> <p lang="en" dir="ltr">I know the journey I know the pain and I know he fought till the end some are lucky to survive some don’t I’m sure you are in a better place now Irfan Khan my condolence to your family. May his soul rip</p>— yuvraj singh (@YUVSTRONG12) <a href="https://twitter.com/YUVSTRONG12/status/1255419055407759361?ref_src=twsrc^tfw">April 29, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories