TopTop
Begin typing your search above and press return to search.

ഐപിഎല്ലിലെ 'തല'യുടെ ഈ റെക്കോര്‍ഡുകള്‍ തകരുമോ? ധോണി ആരാധകര്‍ക്ക് ഈ സീസണ്‍ സ്‌പെഷ്യലാണ്

ഐപിഎല്ലിലെ തലയുടെ ഈ റെക്കോര്‍ഡുകള്‍ തകരുമോ? ധോണി ആരാധകര്‍ക്ക് ഈ സീസണ്‍ സ്‌പെഷ്യലാണ്

കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ നാളെ യുഎഇയില്‍ ആരംഭിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെആറ് മാസത്തെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്നത് ധോണിയുടെ മടങ്ങി വരവ് തന്നെയാണ്. 14 മാസത്തിനുശേഷമാണ് താരം മൈതാനത്ത് ഒരു മത്സരത്തെ നേരിടുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു ചെന്നൈ ക്യാപ്റ്റനായ ധോണി. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടുള്ള ഏറ്റ പരാജയത്തിനുശേഷം ഇപ്പോള്‍ ഐപിഎലിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഐപിഎല്ലിനെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് ധോണിയും. ഐപിഎല്ലില്‍ താരം നേടിയിട്ടുള്ള റെക്കോര്‍ഡുകളില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്തയവയും ഉണ്ട്.

ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍

എം എസ് ധോണി ഇതുവരെ ഐപിഎല്ലില്‍ 209 സിക്‌സറുകളാണ് നേടിയിട്ടുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടത്തില്‍ ധോണി മൂന്നാമനാണ്. ക്രിസ് ഗെയ്ല്‍ (326), എബി ഡിവില്ലിയേഴ്‌സ് (212) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യന്‍ താരമെന്ന നിലയില്‍ ധോണി ഇടം പിടിച്ചിരിക്കുന്നത്. ധോണിക്ക് പിന്നില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവരാണുള്ളത്. ഇരുവരും ഐപിഎല്ലില്‍ 194 സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി 190 സിക്സറുമായി ആറാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിനൊപ്പം ഐപിഎല്ലിലും ഈ നേട്ടം ധോണിയുടെ പേരില്‍ തന്നെയാണ്. ഐപിഎല്ലുകളില്‍ ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡും ധോണിക്കാണ്. 10 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും ഒരു സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജിയന്റിനെയും നയിച്ച ധോണി 174 ഐപിഎല്‍ മത്സരങ്ങളില്‍ നായകനായി. പൂനെയെ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് നയിച്ചപ്പോള്‍ ഐപിഎല്‍ 2017 ല്‍ അദ്ദേഹം കീപ്പര്‍-ബാറ്റ്‌സ്മാനായി കളിച്ചിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ മിക്ക വിജയങ്ങളും

സിഎസ്‌കെ ക്യാപ്റ്റനായി മൂന്ന് ഐപിഎല്ലുകള്‍ നേടിയ ധോണിയും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ധോണിക്ക് 104 വിജയങ്ങളുണ്ട്, ഐപിഎല്ലില്‍ ക്യപ്റ്റനെന്ന നിലയില്‍ 100 വിജയങ്ങള്‍ നേടി. ധോണിയുടെ വിജയശതമാനം 60.11 ആണ്. ഐപിഎല്ലില്‍ 50 മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍

ഏറ്റവും മികച്ച കീപ്പര്‍

വിക്കറ്റ് കീപ്പറെന്ന നിലയില്‍ 132 തവണ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. ഐപിഎല്ലില്‍ റെക്കോര്‍ഡിട്ടു എംഎസ് ധോണി, വിക്കറ്റ് കീപ്പിംഗിലൂടെ ധോണി 38 സ്റ്റമ്പിംഗുകള്‍ നടത്തിയിട്ടുണ്ട്. ഇത് ഐപിഎല്ലിലെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച നേട്ടം കൂടിയാണ്.


Next Story

Related Stories