TopTop
Begin typing your search above and press return to search.

ആരാധകര്‍ക്ക് ആശ്വസിക്കാം; ഫ്രഞ്ച് ലീഗ് ജൂണില്‍ പുനരാരംഭിച്ചേക്കും

ആരാധകര്‍ക്ക് ആശ്വസിക്കാം; ഫ്രഞ്ച് ലീഗ് ജൂണില്‍ പുനരാരംഭിച്ചേക്കും

കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് കായിക മേഖലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതായി റിപോര്‍ട്ടുകള്‍. നെയ്മറും എംബാപ്പെയും ഇറങ്ങുന്ന ഫ്രഞ്ച് ഒന്നാം ലീഗ് ജൂണില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 1, 3 അല്ലെങ്കില്‍ 17 തീയതികളില്‍ ഏതെങ്കിലും ഒന്നില്‍ ലീഗ് പുനരാരംഭിച്ചേക്കും. കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് മറ്റ് ലീഗുകളെ പോലെ തന്നെ ഫ്രഞ്ച് ഒന്നാം ലീഗും നിര്‍ത്തിവച്ചത്. മെയ് 11 വരെയാണ് ഫ്രാന്‍സില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നടപ്പ് സീസണ്‍ അവസാനിക്കുന്ന ഉടനെ തന്നെ പുതിയ സീസണും ആരംഭിക്കാനും നീക്കമുണ്ടെന്നാണ് അറിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ താരുമാനം ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്റെയാണ്. അതേസമയം ആരാധകരും കായിക താരങ്ങളും ഒരുപോലെ നിരാശരും ദുഖിതരും. അവര്‍ക്ക് ആശ്വാസമായി വെര്‍ച്വല്‍ മാഡ്രിഡ് ഓപ്പണ്‍ നടത്താന്‍ ഒരുങ്ങുകയാണ് സംഘാടകര്‍. പ്രമുഖ ടെന്നീസ് താരങ്ങളായ റാഫേല്‍ നഡാലും ആന്‍ഡി മുറേയും ഓണ്‍ലൈനില്‍ നടക്കുന്ന ഈ ഓപ്പണില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ താരങ്ങള്‍ വീട്ടില്‍ നിന്നും പങ്കെുക്കും. 12 താരങ്ങളാണ് ഇതുവരെ മത്സരത്തിന് സന്നദ്ധത അറിയിച്ചത്.

Next Story

Related Stories