TopTop
Begin typing your search above and press return to search.

ഫ്രഞ്ച് ലീഗ് വണ്‍ ഉപേക്ഷിച്ചു; പിഎസ്ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചേക്കും

ഫ്രഞ്ച് ലീഗ് വണ്‍ ഉപേക്ഷിച്ചു; പിഎസ്ജിയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചേക്കും

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ വരെ ഫ്രാന്‍സില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിരോധിച്ചതോടെ ഫ്രഞ്ച് ലീഗ് വണ്‍ ഉപേക്ഷിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ എല്ലാ കായിക മത്സരങ്ങളും റദ്ദ് ചെയ്യുമെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെ അറിയിച്ചതോടെയാണ് ലീഗ് ഉപേക്ഷിച്ചത്. നിലവില്‍ 27 കളിയില്‍ 68 പോയന്റുമായി ലീഗില്‍ 12 പോയിന്റിന്റെ ലീഡുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. അത് കൊണ്ട് തന്നെ പി.എസ്.ജിയെ ലീഗ് ജേതാക്കളായി പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.

28 കളിയില്‍ 56 പോയന്റുള്ള മാഴ്സയാണ് രണ്ടാം സ്ഥാനത്ത്. പി.എസ്.ജി.ക്ക് പുറമെ മാഴ്സ, റെന്നസ് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും യോഗ്യത നേടും. നിലവില്‍ നിംസ്, അമിന്‍സ്, ടൂലോസ് എന്നീ ടീമുകളാണ് റെലെഗേഷന്‍ സ്ഥാനത്ത് ഉള്ളത്. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ആദ്യത്തേതാണ് ലീഗ് വണ്‍.

ലീഗ് ഉപേക്ഷിച്ച സാഹചര്യത്തില്‍ മെയ് മാസത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഗവേര്‍ണിംഗ് ബോഡി ചര്‍ച്ച നടത്തി ലീഗിലെ പ്രൊമോഷന്‍ റെലിഗെഷന്‍ ടീമുകളെ തീരുമാനിക്കും. കൂടാതെ ഏതൊക്കെ ടീമുകള്‍ അടുത്ത സീസണിലെ യൂറോപ്യന്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടുമെന്നതും മെയ് മാസം നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും. ലീഗിലേക്കുള്ള സ്ഥാനക്കയറ്റം, തരംതാഴ്ത്തല്‍ വിഷയങ്ങളിലും തീരുമാനമെടുക്കും.


Next Story

Related Stories