TopTop
Begin typing your search above and press return to search.

ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചു; വിംബിള്‍ഡണും യുഎസ് ഓപ്പണും മാറ്റമില്ല

ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചു; വിംബിള്‍ഡണും യുഎസ് ഓപ്പണും മാറ്റമില്ല

കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ടെന്നീസ് ഗ്രാന്റ്സ്ലാം ടൂര്‍ണ്ണമെന്റ് ഫ്രഞ്ച് ഓപ്പണും മാറ്റിവെക്കാന്‍ തീരുമാനിച്ചു. മേയ് 18 മുതല്‍ മുതല്‍ ജൂണ്‍ 7 വരെ ആയിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. നിലവില്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാത്ത സാഹചര്യത്തില്‍ ടൂര്‍ണ്ണമെന്റ് നീട്ടുകയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് ഫ്രഞ്ച് ഓപണ്‍ നടക്കുക. യു.എസ് ഓപ്പണിന് ശേഷം വെറും ഏഴ് ദിവസത്തെ ഇടവേളയിലാണ് ഫ്രഞ്ച് ഓപണ്‍ പുതുക്കിയ തിയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.

ജൂണ്‍ 29 മുതല്‍ ജൂലൈ 12വരെയാണ് ഇക്കൊല്ലത്തെ വിംബിള്‍ഡണ്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തിലേറെ സമയമുള്ളതിനാല്‍ ടൂര്‍ണമെന്റ് നടത്തിപ്പ് സംബന്ധിച്ച് തിടുക്കത്തില്‍് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് വിംബിള്‍ഡണ്‍ അധികൃതര്‍ പറയുന്നത്. ഇംഗ്ലണ്ടിലാണ് വിംബിള്‍ഡണ്‍ നടക്കേണ്ടത്. ആഗസ്ത് 24 മുതല്‍ സെപ്തംബര്‍ 13 വരെയാണ് യു.എസ് ഓപണ്‍ നടക്കുക. നിലവിലെ സാഹചര്യത്തില്‍ യു.എസ് ഓപണ്‍ തിയതികള്‍ മാറ്റേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് യു.എസ് ടെന്നീസ് അസോസിയേഷനും അറിയിച്ചിരിക്കുന്നത്.

Next Story

Related Stories