TopTop
Begin typing your search above and press return to search.

കാന്‍സറിനെ അതിജീവിച്ച് ഉയരങ്ങളിലേക്ക്, ജമ്മു കാശ്മീരില്‍ നിന്നുള്ള സ്പോര്‍ട് ക്ലൈംബര്‍ ശിവാനിയുടെ വിജയഗാഥ

കാന്‍സറിനെ അതിജീവിച്ച് ഉയരങ്ങളിലേക്ക്, ജമ്മു കാശ്മീരില്‍ നിന്നുള്ള സ്പോര്‍ട് ക്ലൈംബര്‍ ശിവാനിയുടെ വിജയഗാഥ

ബംഗ്ലുരുവില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോര്‍ട് ക്ലൈമ്പിംഗ് വിഭാഗത്തില്‍ വെങ്കലം നേടിയിരിക്കുകയാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള 18 കാരി ശിവാനി ചരക്. നഗ്‌നമായ കൈകളും കയറാനുള്ള ഷൂസും മാത്രം ഉപയോഗിച്ചുള്ള ഈ മത്സരത്തില്‍ ശിവാനി നേട്ടം കൊയ്യുമ്പോള്‍ താരം പിന്നിട്ട വഴികള്‍ ഏറെ ദുരനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു. ഒന്‍പതാം വയസ്സില്‍ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ആത്മധൈര്യം കൈവിടാതെ വിജയത്തിലേക്കുള്ള വഴി തേടി ഇറങ്ങിയ താരത്തിന് പിന്നെ പുറകോട്ട് ചിന്തിക്കേണ്ടി വന്നില്ല. "മുമ്പ് ദേശീയ ചാമ്പ്യനായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു അന്താരാഷ്ട്ര വിജയത്തിന്റെ തുടക്കമാണ്. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് 2019 ഇന്ത്യയില്‍ നടന്നപ്പോള്‍ മെഡല്‍ നേടാന്‍ കഴിഞ്ഞു. മത്സരത്തിനായി ഭുവനേശ്വര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പരിശീലനം നടത്തി. എന്റെ ആദ്യത്തെ അന്തരാഷ്ട്ര മെഡല്‍ ഇന്ത്യയില്‍ വെച്ച് നടന്ന മത്സരത്തില്‍ തന്നെ ലഭിച്ചതില്‍ അഭിമാനമുണ്ട്", ശിവാനി സ്‌ക്രോള്‍ ഡോട്‌കോമിനോട് പറഞ്ഞു.

ചൈനയില്‍ നടന്ന 2017 ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ശിവാനി ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍ താരത്തിന് 16 വയസായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരവും ശിവാനി ആയിരുന്നു. പിന്നീട് 2018 ല്‍, പ്രൊഫഷണല്‍ തലത്തില്‍ സ്‌പോര്‍ട്‌സ് ക്ലൈമ്പിംഗ് ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം, ലീഡ് ക്ലൈമ്പിംഗിലും ബോള്‍ഡറിംഗിലും മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍, രണ്ട് വെള്ളി, വെങ്കല മെഡല്‍ എന്നിവ ദേശീയ തലത്തിലുള്ള ഒമ്പത് മത്സരങ്ങളില്‍ ഉടനീളം നേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പതാം റാങ്ക് നേടി. തായ്ലന്‍ഡിലെ സീനിയര്‍ വനിതാ ഏഷ്യാ കപ്പ് ഇവന്റില്‍ ബോള്‍ഡറിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തിയ ശിവാനി, പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സ്‌പോര്‍ട്ട് ക്ലൈമ്പിംഗില്‍ വിജയം കുറിച്ച് തന്റെ സ്വപ്‌നങ്ങളില്‍ പരിമിതികള്‍ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയാണ്.

കാന്‍സറിനെ തോല്‍പ്പിച്ച പെണ്‍കുട്ടി

ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയപ്പോഴും ശിവാനിയെ പുറകോട്ട് വലിക്കാന്‍ കാന്‍സര്‍ രോഗത്തിന് കഴിഞ്ഞില്ല. ജീവിത ചിലവിനും ചികിത്സക്കും ഇടയില്‍ സാമ്പത്തിക പരാധീനകള്‍ ഉണ്ടെങ്കിലും ശിവാനി അല്‍പം പോലും പുറകോട്ട് പോയില്ല. കാന്‍സര്‍ തെറാപ്പിക്ക് തൊട്ടുപിന്നാലെ ജമ്മുവിലെ മതിലുകള്‍ കയറി താരം. പര്‍വതാരോഹയായ മൂത്ത സഹോദരി ശില്‍പയോടൊപ്പം മത്സരത്തില്‍ പങ്കെടുക്കാന്‍ പിതാവിനോട് അനുവാദം ചോദിക്കുകയും ശിവാനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിതാവ് അനുവദിക്കുകയായിരുന്നു. 2009 ലാണ് ശിവാനിക്ക് അണ്ഡാശയ അര്‍ബുദം സ്ഥിരീകരിച്ചത്. 2013 ആരംഭം വരെ ചികിത്സയലായിരുന്നു താരം. ശസ്ത്രക്രിയയും ചികിത്സയും അടുത്ത് അടുത്തായതിനാല്‍ കുടുംബം തുടക്കത്തില്‍ വിമുഖത കാണിച്ചിരുന്നുവെങ്കിലും ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം ഉപാദികളോടെ അനുവാദം നല്‍കി.

പരിശീലനം

അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, സ്ലൊവേനിയ എന്നിവിടങ്ങളില്‍ ശിവാനി പരിശീലനം നേടിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ പരിശീലനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മതിലുകള്‍ കുറവാണ്. സൈന്യത്തിന്റെ സ്പോര്‍ട്ട് ക്ലൈമ്പിംഗ് ടീം വരുന്നത് ഇവിടെയാണ് - സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും, ഒരു മത്സരത്തില്‍ മീറ്റിംഗിന് ശേഷം ശിവാനി ദില്ലിയില്‍ ആര്‍മി ടമിനൊപ്പം പരിശീലനം നടത്തുന്നു. വ്യക്തിഗത പരിശീലകനില്ലെങ്കിലും ആര്‍മി ടീമും അവരുടെ പരിശീലകന്റെയും സഹായം ഉണ്ട്.


Next Story

Related Stories