TopTop
Begin typing your search above and press return to search.

ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള തര്‍ക്കം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു

ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള തര്‍ക്കം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു

കേരള ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹോം ഗ്രൗണ്ടായ കൊച്ചി വിടാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് സമിതിയെ നിയോഗിച്ചത്. പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച കായികമന്ത്രി ഇ.പി. ജയരാജന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കേരളാ ബ്ലാസ്റ്റേഴ്‌സിന് കലൂര്‍ സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് വാടകയ്ക്കു നല്‍കുമ്പോള്‍ മറ്റ് മത്സരങ്ങള്‍ക്ക് സ്റ്റേഡിയം ഉപയോഗിക്കാനാകുന്നില്ലെന്ന ജിസിഡിഎ പറയുന്നത്. സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യ്ക്കും കേരള ബ്ലാസ്റ്റേഴ്‌സിനും സ്വീകാര്യമായ രീതിയില്‍ പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച തര്‍ക്കങ്ങളും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കും.

സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സ്പോര്‍ട്‌സ് ഡയറക്ടര്‍ ജെറോമി ജോര്‍ജ് എന്നിവരാണ് സമിതി അംഗങ്ങള്‍. കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ അടുത്ത മത്സരം നടക്കുന്ന ഡിസംബര്‍ ഒന്നിനു മുമ്പ് പ്രശ്നം പരിഹരിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കി. വരുംദിവസങ്ങളില്‍ സമിതി കൊച്ചിയിലെത്തി കോര്‍പ്പറേഷന്‍, ജി.സി.ഡി.എ, കെ.എഫ്.എ., സ്പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുമായി ചര്‍ച്ച നടത്തും.

Next Story

Related Stories