TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി ഗ്രെയിം സ്മിത്ത്; ടെസ്റ്റ് നായകനായി ക്വിന്റണ്‍ ഡികോക്ക് തുടരില്ല

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ സ്ഥിരം ഡയറക്ടറായി ഗ്രെയിം സ്മിത്ത്; ടെസ്റ്റ് നായകനായി ക്വിന്റണ്‍ ഡികോക്ക് തുടരില്ല

ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന് ക്രിക്കറ്റ് ഡയറക്ടറര്‍ സ്ഥാനത്തേക്ക് സ്ഥിരം നിയമനം. കഴിഞ്ഞ ഡിസംബറില്‍ സ്മിത്തിനെ ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി താത്കാലികമായി നിയമച്ചിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് നിയമനം. 2022 മാര്‍ച്ച് വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടറായി തുടരും. തന്റെ 22മത്തെ വയസ്സില്‍ ക്യാപ്റ്റനായ സ്മിത്ത് ക്യാപ്റ്റനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമാണ്. 2014ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് സ്മിത്ത് 177 ടെസ്റ്റ് മത്സരങ്ങളും 197 ഏകദിന മത്സരങ്ങളും 33 ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളും ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ക്വിന്റണ്‍ ഡികോക്ക് തുടരില്ലെന്നും അതേസമയം ഏകദിന ക്യാപ്റ്റനായി ഡികോക്ക് തുടരുമെന്നും സ്മിത്ത് അറിയിച്ചു. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒരുമിച്ച് കൊണ്ടുപോകുക പ്രയാസമാണെന്നതിനലാണ് തീരുമാനമെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥാനമൊഴിഞ്ഞ ഫാഫ് ഡൂപ്ലെസിക്ക് പകരം ആര് ആ സ്ഥാനത്തേക്ക് വരുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ അത് ഡിക്കോക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാമെന്നും സ്മിത്ത് വ്യക്തമാക്കി. ഡിക്കോക്ക് ടീമിന്റെ പ്രധാന ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്, അതിനാല്‍ തന്നെ ടെസ്റ്റിലും കൂടി ക്യാപ്റ്റനാക്കി താരത്തിന്റെ ജോലി ഭാരംകൂട്ടാനില്ലെന്നാണ് സ്മിത്ത് പറഞ്ഞു.

Next Story

Related Stories