TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ഗാംഗുലി ഐസിസി ചെയര്‍മാനാകണം? മുന്‍ ദക്ഷിണാഫിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് പറയുന്നു

എന്തുകൊണ്ട് ഗാംഗുലി ഐസിസി ചെയര്‍മാനാകണം? മുന്‍ ദക്ഷിണാഫിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് പറയുന്നു

ബിസിസിഐയുമായുള്ള കരാര്‍ കഴിയുമ്പോള്‍ സൗരവ് ഗാംഗുലി ഐസിസി ചെയര്‍മാന്‍ പദവി ഏറ്റെടുക്കണമെന്ന് മുന്‍ ദക്ഷിണാഫിക്കന്‍ ക്യാപ്റ്റനും ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത്.ജൂലൈ മാസത്തില്‍ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി തീരാനിരിക്കെയാണ് ഗ്രെയിം സ്മിത്തിന്റെ പ്രതികരണം. സൗരവ് ഗാംഗുലിയുടെ കലാവധി നീട്ടിയെടുക്കാന്‍ ബിസിസിഐ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ബിസിസിഐ ഭരണഘടനാ ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ ബിസിസിഐ പ്രസിഡന്റ് പദവിയില്‍ ഗാംഗുലിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കും

''ഐ.സി.സിയുടെ തലപ്പത്ത് മികച്ചൊരു വ്യക്തി വരേണ്ടത് അതിവിശ്യമാണ്. കോവിഡ്-19 വൈറസ് ബാധക്ക് ശേഷം ഐ.സി.സിയെ നയിക്കാന്‍ ശക്തനായ ഒരാള്‍ നേതൃസ്ഥാനത്ത് വേണം. നേതൃത പ്രാവീണ്യവും ആധുനിക ക്രിക്കറ്റും കളിച്ച ഒരാള്‍ ആ സ്ഥാനം ഏറ്റെടുക്കണം'' സ്മിത്ത് പറഞ്ഞു. അത്‌കൊണ്ട് തന്നെ സൗരവ് ഗാംഗുലിയെ പോലെയുള്ള ഒരാള്‍ ഐ.സി.സി പ്രസിഡന്റായി വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ക്രിക്കറ്റിനെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഗാംഗുലിക്ക് കഴിയുമെന്നും ഗ്രെയിം സ്മിത്ത് പറഞ്ഞു.

നായക മികവും വിശ്വാസ്യതയുമാണ് ഗാംഗുലിയുടെ ഏറ്റവും വലിയ കരുത്ത്. ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ഗാംഗുലി ഐസിസിയെ നയിക്കാനെത്തുന്നതാണ് നല്ലത്. കാരണം ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഗാംഗുലി രാജ്യാന്തര തലത്തിലെ പ്രകടനങ്ങളുടെ പേരിലും ഏറെ ബഹുമാന്യനാണ്. പുരോഗമന കാഴ്ചപ്പാടുള്ള ആളാണ് ഗാംഗുലി. അതുകൊണ്ടു തന്നെ ഗാംഗുലി ഐസിസി പ്രസിഡന്റാവുകയാണെങ്കില്‍ അത് ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും-സ്മിത്ത് പറഞ്ഞു.

ഗാംഗുലി ഐസിസിയുടെ തലപ്പത്തേക്കു വരണമെന്നാവശ്യപ്പെടുന്ന രണ്ടാമത്തേയാള്‍ കൂടിയാണ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ഗോവറും നേരത്തേ ഗാംഗുലി ഐസിസി ഭരണരംഗത്തേക്കു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ നല്ല വ്യക്തിത്വത്തിന് അവകാശിയാണ് ഗാംഗുലി. മാത്രല്ല നയതന്ത്രപരമായ കഴിവും അദ്ദേഹത്തിനുണ്ടെന്നു ഗോവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഉയര്‍ന്നാല്‍ പിന്തുണക്കുമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജാക്വസ് ഫോളും പറഞ്ഞു.


Next Story

Related Stories