TopTop
Begin typing your search above and press return to search.

വനിത ഫുട്‌ബോള്‍ താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു; ഹെയ്തിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റിനെതിരെ ഗുരുതര പരാതി

വനിത ഫുട്‌ബോള്‍ താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു; ഹെയ്തിയന്‍ ഫുട്‌ബോള്‍ പ്രസിഡന്റിനെതിരെ ഗുരുതര പരാതി

ഹെയ്തിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. 20 വര്‍ഷമായി ഫെഡറേഷന്‍ ഹെയ്തിയന്‍ ഡി ഫുട്‌ബോളിന്റെ (എഫ്എച്ച്എഫ്) പ്രസിഡന്റായിരിക്കുന്ന ''ഡാഡോ'' എന്നറിയപ്പെടുന്ന യെവ്‌സ് ജീന്‍-ബര്‍ട്ടിനെതിരെതിരെയാണ് കടുത്ത ആരോപണങ്ങള്‍ ഉണ്ടായിരിക്കുന്നത്. ദേശീയ പരിശീലന കേന്ദ്രത്തിലെ യുവ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. അതേസമയം തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ഡാഡോ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. ഡാഡോക്കെതിരെ ഉണ്ടായ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നതാണെന്നാണ് സംഭവത്തില്‍ ഇരകളായവരും അവരുടെ മാതാപിതാക്കളും ഗാര്‍ഡിയനോട് പറഞ്ഞു.

ഡാഡോയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രത്തില്‍ ഡാഡോക്ക് ഒരു വനിത ഏജന്റുണ്ടെന്നും ലൈഗിംക പീഡനത്തിനിരയായ പെണ്‍കുട്ടി ഗാര്‍ഡിയനോട് പറഞ്ഞു. ഇത്തരത്തില്‍ നിരവധി താരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം 'ഫെഡറേഷനെതിരെയോ തങ്ങളുടെ അക്കാദമിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയോ തനിക്കെതിരെയോ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് ജീന്‍ ബര്‍ട്ട് പറഞ്ഞു.

ആരോപണങ്ങള്‍ ''എഫ്എച്ച്എഫ്, പ്രസിഡന്റിന്റെയും കുടുംബത്തിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജീന്‍-ബാര്‍ട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നിരവധി കളിക്കാര്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് മടങ്ങിയതായും ഇതില്‍ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിതയായ പെണ്‍കുട്ടി ഉണ്ടായിരുന്നുവെന്നും പരിശീലന കേന്ദ്രത്തിലെ ജീവനക്കാരന്‍ പറഞ്ഞു.


Next Story

Related Stories