TopTop
Begin typing your search above and press return to search.

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പി.എസ്.ജിയോട് സമനില വഴങ്ങി റയല്‍ മാഡ്രിഡ്. എന്നാല്‍, ഗളതസരെയും ക്ലബ് ബ്രഗസും സമനിലയില്‍ പിരിഞ്ഞതോടെ റയലിന് പ്രീക്വാര്‍ട്ടറിലേയ്ക്കുള്ള വഴിതെളിഞ്ഞു. പി.എസ്.ജി നേരത്തെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഗ്രൂപ്പ്റൗണ്ടില്‍ ഒരു മത്സരം കൂടി ശേഷിക്കെ രണ്ടാം സ്ഥാനക്കാരായാണ് റയല്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്നത്. പി.എസ്.ജിക്ക് അഞ്ച് കളികളില്‍ നിന്ന് പതിമൂന്നും റയലിന് അഞ്ച് കളികളില്‍ നിന്ന് എട്ടും പോയിന്റാണുള്ളത്.

മത്സരത്തില്‍ 2-0ന് റയല്‍ മുന്നിട്ടു നിന്നിരുന്ന മത്സരത്തില്‍ അവസാന പത്തു മിനുട്ടിലാണ് കളിയാകെ മാറിയത്. മത്സരം 2-2 എന്ന നിലയില്‍ അവസാനിച്ചു. മത്സരത്തില്‍ റയല്‍ ആയിരുന്നു മികച്ച രീതിയില്‍ തുടങ്ങിയത്. 17ആം മിനുട്ടില്‍ തന്നെ ബെന്‍സീമയിലൂടെ ലീഡ് എടുക്കാനും റയലിനായി. രണ്ടാം പകുതിയിലും നന്നായി കളിച്ച റയല്‍ 79ആം മിനുട്ടില്‍ ബെന്‍സീമയിലൂടെ രണ്ടാം ഗോളും നേടി. വിജയം ഉറപ്പിച്ചെന്ന് കരുതിയത് സിദാന്റെ ടീമിന് വിനയായി. 81ആം മിനുട്ടില്‍ എമ്പപ്പെയിലൂടെ പി എസ് ജി ആദ്യം തിരിച്ചടി തുടങ്ങി. പിന്നാലെ 83ആം മിനുട്ടില്‍ സരാബിയയിലൂടെ സമനില ഗോളും നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നു. ഉക്രൈന്‍ ക്ലബായ ശക്തര്‍ ആണ് ഇന്ന് സിറ്റിയെ സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ആയിരുന്നു ശക്തറിന്റെ തകര്‍പ്പന്‍ പ്രകടനം. നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പായിരുന്നു എങ്കിലും ശക്തമായ ടീമിനെ തന്നെ ആയിരുന്നു സിറ്റി ഇന്ന് ഇറക്കിയത്. മത്സരത്തിന്റെ 56ആം മിനുട്ടില്‍ ഗുണ്ടോഗന്‍ ആണ് സിറ്റിയുടെ ഗോള്‍ നേടിയത്. പക്ഷെ ആ ലീഡ് അധികം നീണ്ടു നിന്നില്ല. 69ആം മിനുട്ടില്‍ സോളൊമനിലൂടെ ശക്തര്‍ സമനില ഗോള്‍ നേടി. ഈ സമനില ശക്തറിന്റെ സെമി പ്രതീക്ഷ സജീവമാക്കി.

Next Story

Related Stories