ബാറ്റിംഗിലാകട്ടെ, ബൗളിംഗിലാകാട്ടെ ലോകക്രിക്കറ്റിന് പാക്കിസ്ഥാന് മികച്ച പ്രതിഭകളെ നല്‍കിയിട്ടുണ്ട്. ഇമ്രാന് ഖാന്, വസീം അക്രം, വഖാര്‍ യൂനിസ്, ഇന്‍സമാം ഉള് ഹഖ്, സയീദ് അന്‍വര്‍ തുടങ്ങിയവര്‍ പാകിസ്ഥാനില്‍ നിന്നുള്ള മുന്‍നിര ക്രിക്കറ്റ് താരങ്ങളില്‍ ചിലരാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ 7 അടി 6 ഇഞ്ച് ഉയരമുള്ള ഒരു ക്രിക്കറ്റ് താരം ദേശീയ ടീമിലേക്ക് എത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. പാകിസ്ഥാന് ക്രിക്കറ്റില്‍ 7 അടിയിലധികം ഉയരമുള്ള ഒരു കളിക്കാരന് ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. നേരത്തെ, മുഹമ്മദ് ഇര്ഫാന് (7 അടി. 1 ഇഞ്ച്) ഉയരമുള്ള ടീമിന്റെ റഡാറില്‍ നിന്ന് പോയതിന് പിന്നാലെയാണ് പുതിയ താരോദയം.
ലാഹോറില്‍ നിന്ന് വരുന്ന മുദാസ്സര്‍ ഗുജ്ജാര്‍ ആണ് പാകിസ്ഥാന് കണ്ടെത്തിയിരിക്കുന്ന അടുത്ത പൊക്കക്കാരന്. 7 അടി 6 ഇഞ്ച് ആണ് മുദാസ്സറിന്റെ ഉയരം. 23.5 വലിപ്പമുള്ള ഷൂ അണിയുന്ന മുദാസ്സറിനെ കരുതലോടെയാണ് പാകിസ്ഥാന് വളര്‍ത്തുന്നത്. സൊഹെയ്ല് അക്തര്‍ നയിക്കുന്ന ലാഹോര്‍ ഖ്വാലാന്ഡഴ്സിന് വേണ്ടി കളിക്കുന്നതും മുദാസ്സര്‍ സ്വപ്നം കാണുന്നു. താരത്തിന്റെ ചിത്രങ്ങള്‍ പാകിസ്ഥാന് മാധ്യമപ്രവര്ത്തകന് സാജ് സാദിഖ് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. താരതമ്യേന ഉയര കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ ബാറ്റ്സ്മാന്മാര്ക്ക് എതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചേകും.
കഴിഞ്ഞ വര്‍ഷം നവംബര്‍ 6 ന് മുദാസര്‍ ലാഹോര്‍ ഖ്വാലാന്ഡഴ്സിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രമുഖ പരിശീലകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ തന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് താരം. ഉയരം കാരണം, മുദാസറിന് ചില ഫിറ്റ്നസ് പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും അത് കായികരംഗത്തെ തന്റെ കരിയറിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്നുകയാണ് താരം.