രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ സെമിഫൈനലില്‍. ഹൊബാര്‍ട് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ വാനിയ കിങ് -ക്രിസ്റ്റീന മക്ഹെയ്ല്‍ സഖ്യത്തെയാണ് സാനിയ- കിചെനോക് ജോടി തോല്പിച്ചത്. സ്കോര്‍: 6-2, 4-6, 10-4.
ആദ്യമത്സരത്തില്‍ ഒക്സാന കലാഷ്നിക്കോവ (ജോര്‍ജിയ) മിയു കാറ്റോ (ജപ്പാന്) സഖ്യത്തെ 2-6 7-6 (103) എന്ന സ്കോറില്‍ വീഴ്ത്തിയാണ് സാനിയ സഖ്യം ക്വാര്‍ട്ടറിലെത്തിയത്. അതേസമയം, നാലാം സീഡായ സ്പെയിനിന്റെ ജോര്‍ജിന ഗാര്‍ഷ്യ പെരെസ് സാറ സോറിബെസ് ടോര്‍മോ സഖ്യത്തെ 62, 75 എന്ന സ്കോറില്‍ തകര്‍ത്താണ് വാനിയ കിങ് ക്രിസ്റ്റീന സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്.
മുപ്പത്തിമൂന്നുകാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത് 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ്. ഇതിനു പിന്നാലെ പരുക്കുകളുമായി കളം വിട്ട സാനിയ പിന്നീട് അമ്മയാകുന്നതിനായി നീണ്ട ഇടവേള എടുക്കുകയായിരുന്നു. പാക്കിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയയ്ക്ക് 2018 ഏപ്രിലിലാണ് മകന് ഇഷാന് പിറന്നത്. ഒരുകാലത്ത് ഡബിള്‍സ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്ബര്‍ താരമായിരുന്നു സാനിയ. സാനിയയുടെ പേരില്‍ ആറ് ഗ്രാന്സ്ലാം കിരീടങ്ങളുമുണ്ട്.
✌️@MirzaSania #HobartTennis pic.twitter.com/ohUkV06kYs
- Hobart International (@HobartTennis) January 16, 2020