TopTop
Begin typing your search above and press return to search.

'ഇതെന്തൊരു ഭക്ഷണരീതി'; കൊറോണ വ്യാപിക്കുന്നതിനിടെ ചൈനയെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍

ഇതെന്തൊരു ഭക്ഷണരീതി; കൊറോണ വ്യാപിക്കുന്നതിനിടെ ചൈനയെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ചൈനക്കെതിരെ വിമര്‍ശനവുമായി പാകിസ്ഥാന്‍ പേസര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിലെ ജനങ്ങളുടെ ഭക്ഷണ രീതിയാണ് ലോകത്തിന് മുഴുവന്‍ ഇപ്പോള്‍ ഭീഷണിയായിരിക്കുന്നതെന്നാണ് അക്തര്‍ വിമര്‍ശിക്കുന്നത്.തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് താരം ചൈനക്കെതിരേ സംസാരിക്കുന്നത്.

വവ്വാലിനെ കഴിക്കുകയും, അവയുടെ രക്തവും, മൂത്രവും നിങ്ങള്‍ കുടിക്കുകയും ചെയ്യുന്നത് എന്തിനാണ്? ചൈനയിലെ ജനങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ലോകത്തെ മുഴുവന്‍ അപകടത്തിലാക്കുകയാണ് ചൈന ചെയ്തിരിക്കുന്നത്. അവരോടുള്ള ദേഷ്യം എനിക്കടക്കാനാവുന്നില്ല, അക്തര്‍ പറഞ്ഞു. വിനോദ സഞ്ചാരമേഖലയെ ബാധിച്ചു, ഇക്കണോമിയെ ബാധിച്ചു. ലോകം മുഴുവന്‍ നിശ്ചലമാവാന്‍ പോവുകയാണ്. എങ്ങനെയാണ് വവ്വാല്‍, പട്ടി, പൂച്ച എന്നിവയെ എല്ലാം കഴിക്കാനാവുക എന്നും അക്തര്‍ ചോദിക്കുന്നു.

താന്‍ ചൈനയിലെ ജനങ്ങള്‍ക്കെതിരെയല്ല പറഞ്ഞതെന്നും അവിടത്തെ മൃഗ സംരക്ഷണത്തെ കുറിച്ചാണ് പറയുന്നത്. ''ഞാന്‍ ചൈനീസ് ജനതയ്ക്കെതിരല്ല. മൃഗ സംരക്ഷണ നിയമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇത് നിങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാകാം, പക്ഷേ അത് നിങ്ങള്‍ക്ക് യാതൊരു തരത്തിലും ഗുണകരമാകുന്നില്ല. ഇപ്പോള്‍ ഇത് മനുഷ്യരാശിയെ നശിപ്പിക്കുകയാണ്. നിങ്ങള്‍ക്ക് അങ്ങനെ കണ്ണില്‍ കണ്ടതിനെയെല്ലാം കഴിക്കാനാവില്ല'', അക്തര്‍ പറഞ്ഞു.


Next Story

Related Stories