TopTop
Begin typing your search above and press return to search.

മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു: വെളിപ്പെടുത്തലുമായി മൊഹമ്മദ് ഷമി

മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു: വെളിപ്പെടുത്തലുമായി മൊഹമ്മദ് ഷമി

കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന പ്രതിസന്ധികളില്‍പ്പെട്ട് മൂന്നു തവണ താന്‍ ആതമഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ഷമി. സഹതാരം രോഹിത് ശര്‍മയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ലൈവ് ചാറ്റ് ഷോയിലാണ് കയ്‌പ്പേറിയ അനുഭവങ്ങള്‍ ഷമി തുറന്നു പറഞ്ഞത്.

2015 ലെ ലോകകപ്പ് സമയത്ത് ഷമിക്ക് ഗുരുതരമായി പരിക്കേറ്റേിരുന്നു. 18 മാസങ്ങളാണ് പരിക്കു കാരണം ക്രിക്കറ്റില്‍ നിന്നും ഷമിക്ക് നഷ്ടപ്പെട്ടത്. ഇത് ഷമിയെ വലിയ നിരാശയിലേക്ക് തള്ളിവിട്ടൂ. ' 2015 ലെ ലോകകപ്പിനിടയില്‍ സംഭവിച്ച പരിക്ക് പൂര്‍ണമായി ഭേദമായി ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ 18 മാസങ്ങളെടുത്തു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ സമയമായിരുന്നു അത്. വലിയ മാനസികസമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്ന കാലം. പരിക്ക് ഭേദമായി ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോഴാണ് ചില വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ കൂടി കടന്നുപോകേണ്ടി വന്നത്. മൂന്നു തവണ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു.; ഷമി പറയുന്നു.

കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ തനിക്ക് പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാന്‍ സാധിക്കില്ലായിരുന്നുവെന്നാണ് ഷമി പറയുന്നുത്. '' ആ സമയത്ത് എന്റെ മാനസിക നില ശരിയല്ലായിരുന്നു. 24 മണിക്കൂറും ഒരാള്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. വീട്ടുകാര്‍ ഒപ്പമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏത് സാഹചര്യവും മറികടക്കാം. എനിക്കൊപ്പം വീട്ടുകാര്‍ നിന്നില്ലായിരുന്നുവെങ്കില്‍ മോശമായൊരു തീരുമാനം ഞാനെടുക്കുമായിരുന്നു. ഇപ്പോള്‍ ഞാനെന്റെ കുടടുംബത്തോട് നന്ദി പറയുകയാണ്, എന്റെ കൂടെ തന്നെ നിന്നതിന്; ഷമിയുടെ വാക്കുകള്‍.

ഷമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തു വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഷമിയും കുടുംബവും തന്നെ ശാരീരികമായും മാനസികമായി ഉപദ്രവിക്കാറുണ്ടെന്നും ഹസിന്‍ പരാതി ഉയര്‍ത്തിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരേ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഷമിയുടെ കരിയര്‍ തന്നെ അപകടത്തിലാക്കിയ സംഭവങ്ങളായിരുന്നു അത്. ഒടുവില്‍ ഹസിനും ഷമിയും ഔദ്യോഗികമായി വേര്‍പിരിയുകയും ചെയ്തു.

Next Story

Related Stories