TopTop

ഐസിസി ഏകദിന, ടെസ്റ്റ് ടീമിന്റെ നായകനായി കോഹ്‌ലി; ടെസ്റ്റ് ടീമില്‍ കോഹ്‌ലിക്കൊപ്പം ഇടം നേടിയത് ഒരു ഇന്ത്യന്‍ താരം

ഐസിസി ഏകദിന, ടെസ്റ്റ് ടീമിന്റെ നായകനായി കോഹ്‌ലി; ടെസ്റ്റ് ടീമില്‍ കോഹ്‌ലിക്കൊപ്പം ഇടം നേടിയത് ഒരു ഇന്ത്യന്‍ താരം

2019ലെ മികച്ച ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയെ തെരഞ്ഞെടുത്തു.കോഹ്‌ലിക്ക് കീഴില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ പരമ്പര നേടി ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയിരുന്നു. അതേസമയം ഏകദിനത്തില്‍ കോഹ്‌ലിക്ക് കീഴില്‍ ലോകകപ്പ് സെമിയിലും ടീം ഇന്ത്യ ഇടം കണ്ടെത്തി.

കോഹ്‌ലി നായകനായുള്ള 2019 ലെ ഐസിസി ടെസ്റ്റ് ടീമില്‍ ഓസ്ട്രേലിയന്‍ താരങ്ങളാണ് അധികവും. അഞ്ച് ഓസീസ് താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. ടീമില്‍ കോഹ്‌ലിയെ കൂടാതെയുള്ള ഇന്ത്യന്‍ താരം ഓപ്പണര്‍ മയങ്ക് അഗര്‍വാള്‍ മാത്രമാണ്. 11 ഇന്നിംഗ്സുകളില്‍ നിന്ന് 754 റണ്‍സ് നേടിയ അഗര്‍വാള്‍ 2019 ലെ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ കളിക്കാരനായിരുന്നു. ഓസ്ട്രേലിയയില്‍ നടന്ന 2018 ലെ അവസാന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കര്‍ണാടക ഓപ്പണര്‍ 2019 ല്‍ 7 ടെസ്റ്റുകള്‍ കളിച്ചു, 68.54 ശരാശരിയില്‍ 754 റണ്‍സ് നേടി അതില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 243. 8 ടെസ്റ്റുകളില്‍ നിന്ന് 501 ശരാശരിയില്‍ 601 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലതാമിനെ അഗര്‍വാളിന്റെ ഓപ്പണിംഗ് പാര്‍ട്ണറായി തിരഞ്ഞെടുത്തു. നാലാം സ്ഥാനക്കാരായി തിരഞ്ഞെടുക്കപ്പെട്ട കോഹ്ലി 11 ഇന്നിംഗ്സുകളില്‍ നിന്ന് 681 ശരാശരിയില്‍ 621 റണ്‍സ് നേടി. ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 258 ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്ലി നേടി.

ഐസിസി ടെസ്റ്റ് ടീം ഓഫ് ദ് ഇയര്‍ 2019: മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബുഷെയ്ന്‍, വിരാട് കോഹ്‌ലി(നായകന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ്, ബിജെ വാട്ലിങ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നീല്‍ വാഗ്നര്‍, നാഥന്‍ ലയണ്‍

ഐസിസി ഏകദിന ടീം ഓഫ് ദ് ഇയര്‍ 2019: രോഹിത് ശര്‍മ്മ, ഷായ് ഹോപ്, വിരാട് കോഹ്‌ലി(നായകന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍(വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രെന്‍ഡ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്


Next Story

Related Stories