TopTop
Begin typing your search above and press return to search.

കോഹ്‌ലിയും ബുംറയും ഒന്നാമത്; ശിഖര്‍ ധവാന് തിരിച്ചടി

കോഹ്‌ലിയും ബുംറയും ഒന്നാമത്; ശിഖര്‍ ധവാന് തിരിച്ചടി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി. ബാറ്റിംഗ് റാങ്കിംഗില്‍ 895 പോയന്റുമായി കോഹ്‌ലി ബഹുദൂരം മുന്നിലാണ്. ബൗളര്‍മാരില്‍ 797 പോയന്റുമായാണ് ബുംറ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ കോഹ്‌ലിക്ക് പിന്നില്‍ ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് രണ്ടാം സ്ഥാനത്ത്. റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മറ്റു ഇന്ത്യക്കാരില്ല. ശിഖര്‍ ധവാന്‍ 19-ാം സ്ഥാനത്തേക്ക് തള്ളി. ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ്. ന്യൂസീലന്‍ഡും ഓസ്ട്രേലിയയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്.

ബൗളര്‍മാരില്‍ 797 പോയന്റുമായി ബുംറ ഒന്നാംസ്ഥാനത്ത് തുടരുമ്പോള്‍ ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാമത്. 740 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയെ മറികടന്ന് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ മൂന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ള ഏക ഇന്ത്യക്കാരന്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ്.ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്ക്സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

Next Story

Related Stories