TopTop
Begin typing your search above and press return to search.

വനിതാ ട്വന്റി 20 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ട്വന്റി 20 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. നിലവിലെ ലോക ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ 17 റണ്‍സിനാണ് ടീം ഇന്ത്യ കീഴടക്കിയത്. 133 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഓസിസ് ഇന്നിംഗ്‌സ് ഒരു പന്ത് ശേഷിക്കെ 115 ല്‍ അവസാനിക്കുകയായിരുന്നു. പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടെയും വെടിക്കെട്ട് ബൌളിംഗ് പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. പുനം യാദവ് നാലും ശിഖ പാണ്ഡെ മൂന്നും വിക്കറ്റുകള്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 132 റണ്‍സെടുത്തത്. 49 റണ്‍സ് നേടിയ ദീപ്ത ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷവാലി വര്‍മ്മ 29 റണ്‍സും ജെമിമ റോഡ്രിഗസ് 26 റണ്‍സുമെടുത്തു. മികച്ച രീതിയില്‍ പന്തെറിഞ്ഞ ഓസിസ് ബൌളര്‍മാര്‍ ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

Next Story

Related Stories