TopTop
Begin typing your search above and press return to search.

ഫീസ് അടച്ചില്ല; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി

ഫീസ് അടച്ചില്ല; ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി

2021ലെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി. വേദിയാവുന്നതിന് നല്‍കേണ്ട ആതിഥേയത്വ ഫീസ് അടക്കുന്നതില്‍ ദേശിയ ബോക്സിങ് ഫെഡറേഷന്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ നടപടി. ഇന്ത്യക്ക് പകരം സെര്‍ബിയന്‍ നഗരമായ ബെല്‍ഗ്രേഡാണ് പുതിയ വേദിയായി നിശ്ചയിച്ചു. 2017ലാണ് ലോക പുരുഷ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് ആദ്യമായി വേദിയാവാനുള്ള കരാറില്‍ ദേശീയ ബോക്‌സിംഗ് ഫെഡറേഷനും രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷനും ഒപ്പുവെച്ചത്. എന്നാല്‍ അടുത്തവര്‍ഷം ദില്ലിയില്‍ നടക്കേണ്ട ചാമ്പ്യന്‍ഷിപ്പിന്റെ ആതിഥേയത്വ ഫീസ് ഇതുവരെയായി ഇന്ത്യക്ക് നല്‍കിയിരുന്നില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

ചില സാങ്കേതിക തടസങ്ങള്‍ മൂലമാണ് ആതിഥേയത്വ ഫീസ് നല്‍കാന്‍ വൈകിയതെന്നാണ് ബോക്‌സിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. ആതിഥേയത്വ ഫീസായി 40 ലക്ഷം ഡോളറായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് മുമ്പ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി ദേശിയ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്യുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫീസ് നല്‍കാന്‍ സാധിക്കാതെ വന്നത്.

എന്നാല്‍ തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് രാജ്യാന്തര ബോസ്‌കിംഗ് അസോസിയേഷന്‍ വേദി മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്ന് ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായ അജയ് സിംഗ് പ്രതികരിച്ചു. ആതിഥേയത്വ ഫീസിന്റെ ആദ്യ ഗഡു ഡിസംബര്‍ ഒന്നിന് നല്‍കാനിരിക്കെ പുതിയ വേദികള്‍ ക്ഷണിച്ചുകൊണ്ട് രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്‍ തന്നെ രംഗത്തുവരികയായിരുന്നുവെന്നും അജയ് സിംഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആതിഥേയത്വം റദ്ദാക്കിയ സാഹചര്യത്തില്‍ റദ്ദാക്കല്‍ പിഴയായി 500 ഡോളര്‍ നല്‍കണമെന്ന് ബോക്‌സിംഗ് ഫെഡറേഷനോട് രാജ്യാന്ത ബോക്‌സിംഗ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Next Story

Related Stories