TopTop
Begin typing your search above and press return to search.

ബൂമ്രക്ക് എങ്ങനെ ഫോമിലേക്ക് തിരിച്ചെത്താം; ഇതിഹാസ താരം കപില്‍ദേവ് പറയുന്നു

ബൂമ്രക്ക് എങ്ങനെ ഫോമിലേക്ക് തിരിച്ചെത്താം; ഇതിഹാസ താരം കപില്‍ദേവ് പറയുന്നു

പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബൂമ്ര ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇതിഹാസ താരം കപില്‍ദേവ്. പരിക്കിന് ശേഷം തുടര്‍ച്ചയായ മത്സരങ്ങളില്‍ വിക്കറ്റുകള്‍ ലഭിക്കാതെ മോശം പ്രകടനം കാഴ്ചവെച്ച താരം ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തി തുടങ്ങുകയേ വേണ്ടു, കപില്‍ ദേവ് പറഞ്ഞു.

'പരിക്കില്‍ നിന്ന് മോചിതനായ ഒരു താരത്തിന് ഫോമിലെത്താന്‍ സമയമെടുക്കും. വലിയ ടൂര്‍ണമെന്റുകളില്‍ മികവ് തെളിയിച്ചിട്ടുള്ള ബുമ്രക്ക് ഫോം വീണ്ടെടുക്കാന്‍ ഏറെ സമയം വേണ്ടിവരില്ല. ഒരു ഇന്നിംഗ്സ് മതി ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫോമിലെത്താന്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ബൗളര്‍മാരെ സംബന്ധിച്ച് ഒരു മികച്ച സ്പെല്ലും വിക്കറ്റുകളും വേണം' എന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഞാന്‍ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ്. ഫോമിലേക്ക് മടങ്ങിയെത്താന്‍ ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തി തുടങ്ങുകയേ ബൂമ്രക്ക് വേണ്ടു, കപില്‍ ദേവ് പറഞ്ഞു.

ബൂമ്രയേയും കോഹ്‌ലിയേയും പോലുള്ള കളിക്കാര്‍ ചാമ്പ്യന്മാരാണ്. അവര്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരാനാവുമെന്നും കപില്‍ദേവ് പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20യില്‍ ഡെത്ത് ഓവറുകളില്‍ ബൂമ്ര മികവ് കാണിച്ചെങ്കിലും ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും ബൂമ്രക്ക് വീഴ്ത്താനായില്ല. വെല്ലിങ്ടണ്‍ ടെസ്റ്റില്‍ കിവീസ് പേസര്‍മാര്‍ ഇന്ത്യയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തപ്പോള്‍ ബൂമ്ര നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പേസ് നിരക്ക് കിവീസ് ബാറ്റ്സ്മാന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദം നിറക്കാന്‍ കഴിഞ്ഞിരുന്നില്ല.

Next Story

Related Stories