TopTop
Begin typing your search above and press return to search.

ഇഷാന്തിന് മൂന്നു വിക്കറ്റ്; ഇന്ത്യക്കെതിരെ ലീഡ് ഉയര്‍ത്തി ന്യൂസിലന്‍ഡ്

ഇഷാന്തിന് മൂന്നു വിക്കറ്റ്; ഇന്ത്യക്കെതിരെ ലീഡ് ഉയര്‍ത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച നിലയില്‍. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 165 റണ്‍സ് പിന്തുടര്‍ന്ന് കിവീസ് 174-3 എന്ന നിലയിലാണ്. നായകന്‍ കെയ്ന്‍ വില്യംസണ്‍ (75*) ന്റെ മികച്ച ബാറ്റിംഗിലാണ് ന്യൂസിലാന്‍ഡ് മുന്നേറുന്നത്. വില്യംസണൊപ്പം ഹെന്റി നിക്കോള്‍സുമാണ്(0*) ആണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ മൂന്നു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ 11 റണ്‍സെടുത്ത ടോം ലാഥമിനെ മടക്കി ന്യൂസിലന്‍ഡിന്റെ ബാറ്റിംഗിന് വെല്ലുവിളി ഉയര്‍ത്തിയത് ഇഷാന്ത്് ശര്‍മ്മ ആയിരുന്നു. പിന്നീട് 30 റണ്‍സെടുത്ത ടോം ബ്ലെന്‍ഡലിനെയും ഇഷാന്ത് തന്നെ പുറത്താക്കി. എന്നാല്‍ ഇഷാന്തിനോടൊപ്പം വിക്കറ്റ് വീഴ്ത്തി മുന്നേറാന്‍ മറ്റ് താരങ്ങള്‍ക്ക്് കഴിയതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ന്യൂസിലന്‍ഡിനായി മൂന്നാം വിക്കറ്റില്‍ വില്യംസണ്‍-ടെയ്ലര്‍ സഖ്യം റണ്‍സ് ചേര്‍ത്തു. 44 റണ്‍സെടുത്ത ടെയ്ലറെ 52-ാം ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് പുറത്താക്കിയതോടെയാണ് ഇന്ത്യക്ക് അടുത്ത ബ്രേക്ക് ത്രൂ ലഭിച്ചത്.

നാല് വിക്കറ്റുവീതം വീഴ്ത്തി ടിം സൗത്തിയും അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജമൈസനും ആഞ്ഞടിച്ചപ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 165 റണ്‍സില്‍ പുറത്തായി. 122/5 എന്ന സ്‌കോറില്‍ രണ്ടാംദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോറില്‍ 43 റണ്‍സുകൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.

രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു ക്രീസില്‍. രഹാനെ 46 റണ്‍സിലും പന്ത് 19 റണ്‍സിലും പുറത്തായി. രവിചന്ദ്ര അശ്വിന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ഇശാന്ത് ശര്‍മ്മ(5), മുഹമ്മദ് ഷമി(21) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ സ്‌കോര്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരെ ആദ്യദിനം ഇന്ത്യക്ക് നഷ്ടമായിരുന്നു.

Next Story

Related Stories