ഇന്ത്യ ബംഗ്ലാദേശ് ട്വി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കരിയറിലെ 100-ാം അന്താരാഷ്ട്ര ടി20യില്‍ നായകന് രോഹിത് ശര്‍മ്മ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 154 റണ്‍സ് വിജയലക്ഷ്യം ഹിറ്റ്മാന് ഷോയില്‍ അനായാസം സ്വന്തമാക്കിയ നീലപ്പട ഇതോടെ പരമ്പരയില്‍ ഒപ്പമെത്തി(1-1). രോഹിത് 43 പന്തില്‍ 85 റണ്‍സെടുത്തു. സ്കോര്‍: ബംഗ്ലാദേശ്-153/6 (20.0), ഇന്ത്യ-154/2 (15.4). ബൗളര്‍മാരില്‍ യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനവും നിര്‍ണായകമായി.
31 റണ്‍സ് എടുത്ത ധവാനും ഇന്ത്യക്കായി മികച്ചു നിന്നു. ശ്രേയസ് അയ്യര്‍ പുറത്താകാതെ 24 റണ്‍സും എടുത്തു. നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ 153 റണ്‍സില്‍ പിടിച്ചുകെട്ടിയിരുന്നു. ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റുകളും ചാഹാര്‍, സുന്ദര്‍, ഖലീല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. ആദ്യ മത്സരം ബംഗ്ലാദേശ് വിജയിച്ചിരുന്നു.