TopTop
Begin typing your search above and press return to search.

കൊല്‍ക്കത്തയില്‍ ടെസ്റ്റ് രാത്രിയും പകലും? ആവശ്യവുമായി ബിസിസിഐ, പ്രതികരിക്കാതെ ബിസിബി

കൊല്‍ക്കത്തയില്‍ ടെസ്റ്റ് രാത്രിയും പകലും? ആവശ്യവുമായി ബിസിസിഐ, പ്രതികരിക്കാതെ ബിസിബി

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്ത ടെസ്റ്റ് ഡേ നൈറ്റ് മത്സരമായി നടത്താന്‍ സാധ്യത. പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് മത്സരം രാത്രിയും പകലുമായി നടത്തുവാന്‍ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം. അതേസമയം ബിസിസിഐയുടെ നിലപാടിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത ശേഷം ദിവസങ്ങള്‍ക്കകം തീരുമാനം അറിയിക്കുമെന്നാണ് ബിസിബി അറിയിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് കളിക്കാരും, ടീം മാനേജ്മെന്റും സമ്മതം മൂളിയാല്‍ മാത്രമാവും ബിസിസിഐയുടെ നിലപാടിനോട് അനുകൂലമായി പ്രതികരിക്കുക എന്ന് ബിസിസി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ധീന്‍ ചൗധരി പറഞ്ഞു. പിങ്ക് ബോളില്‍ രാത്രിയും പകലുമായി മത്സരം നടത്തുന്നതിന് മുന്‍പ് ഇതിന് വേണ്ടി പ്രത്യേക പരിശീലനം ആവശ്യമാണോ എന്ന് കളിക്കാരോട് ബിസിബി ആരാഞ്ഞിട്ടുണ്ട്. നേരത്തെ പകല്‍-രാത്രി ടെസ്റ്റ് മത്സരം എന്ന കീവീസിന്റെ ആവശ്യം ബംഗ്ലാദേശ് തള്ളിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്താം എന്നുള്ളത് ബിസിസിഐ തലപ്പത്തേക്ക് എത്തിയ ഗാംഗുലിയുടെ തലയില്‍ ഉദിച്ച ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് രാത്രിയും പകലുമായി നടത്തുന്നതില്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലിയുമായി ഗാംഗുലി സംസാരിച്ചു. കോഹ് ലിയുടെ സമ്മതം ലഭിച്ചെങ്കിലും എന്നത്തേക്ക് ഇതിനായി ഒരുങ്ങാമെന്ന് കോഹ് ലി വ്യക്തമാക്കിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ 2016ല്‍ ഈഡനില്‍ ഗാംഗുലി പിങ്ക് ഡേ ക്രിക്കറ്റ് കൊണ്ടുവന്നിരുന്നു.


Next Story

Related Stories